അര്‍ജുന്‍ സിനിമ വിരുന്നിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി


പട്ടാഭിരാമന്‍, മരട് 357, ഉടുമ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന ഒരു എക്‌സ്ട്രിം ഫാമിലി ത്രില്ലര്‍ ചിത്രമാണ് 'വിരുന്ന്'.

'വിരുന്നി'ന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ

അര്‍ജുന്‍ സര്‍ജ മലയാളത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ വിരുന്നിന്റെ ആദ്യ ഷെഡ്യൂള്‍ പീരുമേട്ടില്‍ പൂര്‍ത്തിയായി. സര്‍ക്കാര്‍ അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ആദ്യം ഷൂട്ട് തുടങ്ങി 17 ദിവസം നീണ്ടതായിരുന്നു ആദ്യ ഷെഡ്യൂള്‍ എന്ന് സംവിധായകന്‍ കണ്ണന്‍ താമരക്കുളം പറഞ്ഞു. പട്ടാഭിരാമന്‍, മരട് 357, ഉടുമ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന ഒരു എക്‌സ്ട്രിം ഫാമിലി ത്രില്ലര്‍ ചിത്രമാണ് 'വിരുന്ന്'. ഏറെ ദുരൂഹതകള്‍ നിറഞ്ഞ കഥാപാത്രത്തെയാണ് അര്‍ജുന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.നിക്കി ഗില്‍റാണി ആണ് ചിത്രത്തിലെ നായിക. നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ അഡ്വ.ഗിരീഷ് നെയ്യാര്‍, എന്‍.എം ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

മുകേഷ്, ബൈജു സന്തോഷ്, അജു വര്‍ഗ്ഗീസ്, ധര്‍മ്മജന്‍ ബോള്‍ഗട്ടി, ഹരീഷ് പേരടി, ഗിരീഷ് നെയ്യാര്‍,ആശാ ശരത്ത്, സുധീര്‍, മന്‍രാജ്, കോട്ടയം പ്രദീപ്, ശോഭ മോഹന്‍, പോള്‍ താടിക്കാരന്‍, ജിബിന്‍ സാബ് തുടങ്ങയവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിലെ നായികാനിര്‍ണയം പൂര്‍ത്തിയായി വരുന്നു. ചിത്രത്തിന്റെ കഥാ, തിരക്കഥ, സംഭാഷണം ദിനേഷ് പള്ളത്തിന്റേതാണ്. കണ്ണന്‍ താമരക്കുളം - ദിനേഷ് പള്ളത്ത് കൂട്ടുകെട്ടിലെ ഏഴാമത്തെ ചിത്രമാണ് വിരുന്ന്.

കൈതപ്രം, റഫീഖ് അഹമ്മദ്, ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് രതീഷ് വേഗ, സാനന്ദ് ജോര്‍ജ് എന്നിവര്‍ സംഗീതം നല്‍കുന്നു. ഛായാഗ്രഹാണം - രവിചന്ദ്രന്‍, എഡിറ്റിംഗ് - വി.ടി ശ്രീജിത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനില്‍ അങ്കമാലി, കലാസംവിധാനം -സഹസ് ബാല, കോസ്റ്റ്യൂം - അരുണ്‍ മനോഹര്‍, മേക്കപ്പ് - പ്രദീപ് രംഗന്‍, അസോ. ഡയറക്ടര്‍ - സുരേഷ് ഇളമ്പല്‍, പി.ആര്‍.ഓ - പി.ശിവപ്രസാദ് & സുനിത സുനില്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Content Highlights: Virunnu Arjun Sarja Kannan Thamarakkulam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


07:35

ജലം തേടി ഭൂമിക്കടിയിലൂടെ സഞ്ചരിക്കുന്ന ഒരാൾ

Apr 13, 2022


amazon

3 min

74,999 രൂപയുടെ സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 29,999 രൂപയ്ക്ക്; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Sep 24, 2022

Most Commented