സൂപ്പർതാരം സി. ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന്റെ അലയൊലികളാണ് സാമൂഹികമാധ്യമങ്ങളാകെ. കഴിഞ്ഞദിവസത്തെ ചടങ്ങിൽ കടലാസ് നോക്കാതെ സത്യപ്രതിജ്ഞ ചൊല്ലിയതുമുതൽ വിജയ്‌യുടെ ഓരോ ചലനങ്ങളും ചർച്ചാ വിഷയമാണ്. കറുത്ത സ്യൂട്ട് ധരിച്ചായിരുന്നു കഴിഞ്ഞദിവസം വിജയ് സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയത്. അതേവേഷത്തിലാണ് വിജയ്‌യെ തിങ്കളാഴ്ച നിയമസഭയിലും കണ്ടത്. മുഖ്യമന്ത്രി വിജയ്‌യുടെ സ്ഥിരം വേഷമാവുകയാണോ ഇതെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ഡിസൈനർ.
സത്യപ്രതിജ്ഞയ്ക്കുവേണ്ടിയുള്ള വേഷം ഏറെ ചിന്തിച്ച്, വ്യക്തമായ ലക്ഷ്യത്തോടെ ഒരുക്കിയതാണെന്നാണ് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാഫിർ ആൻഡ് ഷദാബ് എന്ന ഡിസൈനിങ് സ്ഥാപനത്തിന്റെ ഉടമ സാഫിർ അഹമ്മദ് പറയുന്നത്. 'ബീസ്റ്റ്' സിനിമയിലേതുപോലെയുള്ള സ്യൂട്ടാണ് വിജയ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ക്ലാസിക് നോച്ച് ലാപ്പലും മിനിമലിസ്റ്റ് ടു- ബട്ടൺ സിൽഹൗട്ടും ചേർന്ന മാറ്റ് ഫിനിഷുള്ള കറുപ്പ് സ്യൂട്ടും ചെറിയ തിളക്കമുള്ള ചുളിവുകൾ വീഴാത്ത വെള്ള ഷർട്ടുമടങ്ങുന്നതാണ് വിജയ് സത്യപ്രതിജ്ഞയ്ക്ക് ധരിച്ച വേഷം. ഒരാഴ്ചമുമ്പാണ് ഇതിനുവേണ്ടിയുള്ള ആസൂത്രണം തുടങ്ങിയതെന്ന് സാഫിർ പറഞ്ഞു. 'എന്തുവേണമെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. കറുപ്പ് തിരഞ്ഞെടുത്തത് ബോധപൂർവ്വമാണ്. പ്രചാരണങ്ങൾക്ക് ക്രീം- ഇളം നിറങ്ങൾ നല്ലതാണ്. പക്ഷേ, ഇത്രയധികം ശ്രദ്ധിക്കപ്പെടില്ല. കറുപ്പ് വേദിയിലും ക്യാമറയിലും പെട്ടെന്ന് ആകർഷിക്കപ്പെടും. 'ജനനായകൻ' ചിത്രത്തിന്റെ മലേഷ്യയിലെ ഓഡിയോ ലോഞ്ച് പരിപാടിയിൽ നീല സ്യൂട്ടായിരുന്നു വിജയ് ധരിച്ചത്. സത്യപ്രതിജ്ഞയ്ക്ക് ഇതിൽനിന്ന് വ്യത്യസ്തമായ ഒന്ന് വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു' , സാഫിർ കൂട്ടിച്ചേർത്തു.
പരമ്പരാഗതമായ കാൻവാസ് കൺസ്ട്രക്ഷൻ എന്ന ടൈലറിങ് ടെക്‌നിക് ഉപയോഗിച്ചാണ് സ്യൂട്ട് കൈകൊണ്ട് നിർമിച്ചത്. അതിനാൽ, ജാക്കറ്റ് സ്വാഭാവികമായി ശരീരത്തോട് ചേർന്നുനിൽക്കുന്നു. ശരിയായി തയ്‌ച്ചെടുക്കാൻ രണ്ടുദിവസമെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Tamil Nadu Chief Minister Vijay's black suit was custom-designed by Zafir & Shadab. The suit features a classic notch lapel and minimalist two-button silhouette. The design process took one week of planning and two days of hand-tailoring. The black color was chosen specifically to ensure visibility on stage and camera. The tailoring used traditional canvas construction for a perfect fit
Published: 11 May 2026, 07:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented