ഗോട്ട് സിനിമയില്‍ അതിഥി വേഷത്തിലെത്തിയ നടന് ശിവകാര്ത്തികേയന് ആഡംബര വാച്ച് സമ്മാനമായി നല്കി വിജയ്. ചിത്രത്തില്‍ ശിവകാര്‍ത്തികേയന്റെ വരവ് വലിയ കയ്യടി നേടിയിരുന്നു. പ്രതിഫലം വാങ്ങാതെയാണ് അദ്ദേഹം ചിത്രത്തില്‍ അഭിനയിച്ചത്.
ശിവകാര്‍ത്തികേയന്റെ കയ്യില്‍ വിജയ് വാച്ച് കെട്ടികൊടുക്കുന്നതിന്റെയും ഇരുവരും തമ്മിലുള്ള രംഗം ചിത്രീകരിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.
ഗോട്ടിന്റെ ക്ലൈമാക്സിലാണ് ശിവകാര്ത്തികേയന് വരുന്നത്. നെറ്റ്ഫ്ളിക്സ് ഇന്ത്യ സൗത്ത് എന്ന എക്സ് അക്കൗണ്ടില്‍ 'ഫ്രം ദി വണ്‍ ഗോട്ട് റ്റു എനതര്‍' എന്ന കാപ്ഷനില്‍ വിജയും ശിവ കാര്‍ത്തികേയനും ഒന്നിച്ചുള്ള ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. നെറ്റ്ഫ്ളിക്സില്‍ ഗോട്ട് റിലീസ് ചെയ്തിട്ടുണ്ട്.
Content Highlights: Vijay presented a luxury watch to Sivakarthikeyan for his cameo in the film `Goat`.
Published: 07 Oct 2024, 02:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented