വിജയ് ദേവരകൊണ്ടയും പുരി ജഗന്നാഥും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ജെജിഎം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആക്ഷൻ ഡ്രാമയായാണ് ഒരുക്കുന്നത്.
പുരി ജഗന്നാഥ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം സംവിധായകനൊപ്പം ചാർമി കൗറും വംശി പൈഡിപ്പള്ളിയും ചേർന്നാണ് നിർമിക്കുന്നത്.
ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നി ഭാഷകളിൽ റിലീസ് ചെയ്യുന്ന പാൻ ഇന്ത്യ ആക്ഷൻ എന്റർടെയ്‌നർ ചിത്രമായിരിക്കും 'ജെജിഎം'.
'ഞങ്ങളുടെ അടുത്ത പ്രോജക്റ്റ് 'ജെജിഎം' എന്ന ചിത്രം പ്രഖ്യാപിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. വിജയ്‌ക്കൊപ്പം വീണ്ടും സഹകരിക്കുന്നതിൽ വലിയ സന്തോഷം തോന്നുന്നു, ആത്യന്തിക ആക്ഷൻ എന്റർടെയ്‌നറായ 'ജെജിഎം' ശക്തമായ ഒരു പുത്തൻ ആഖ്യാനമാണ്' എന്നാണ് തന്റെ പുതിയ ചിത്രത്തെ കുറിച്ച് പുരി ജഗന്നാഥ് പറഞ്ഞത്.
'ഏറ്റവും ശ്രദ്ധേയവും വെല്ലുവിളി നിറഞ്ഞതുമായ തിരക്കഥകളിലൊന്നായ 'ജെജിഎം' എന്നെ അത്യധികം ആവേശഭരിതനാക്കുന്നു.
കഥ സവിശേഷതയള്ളതാണ്. അത് എല്ലാ ഇന്ത്യക്കാരെയും സ്പർശിക്കും. പുരിയുടെ ഈ സ്വപ്നപദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ചാർമ്മിക്കും അവളുടെ ടീമിനുമൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുകയാണ്. 'ജെജിഎമ്മിലെ എന്റെ കഥാപാത്രം ഞാൻ മുമ്പ് ചെയ്തിട്ടില്ലാത്തവിധം ഉന്മേഷദായകമാണ്, അത് പ്രേക്ഷകരിൽ സ്വാധീനം ചെലുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്' നടൻ വിജയ് ദേവര കൊണ്ട പ്രതികരിച്ചത്.
'വിജയ് ദേവരകൊണ്ട, പുരി ജഗന്നാഥ്, ചാർമി കൗർ എന്നിവരോടൊപ്പം ഈ അഭിമാനകരമായ പ്രൊജക്ടായ 'ജെജിഎമ്മിൽ സഹകരിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഈ ചിത്രം ഓരോ ഇന്ത്യക്കാരന്റെയും മനസ്സാക്ഷിയെ സ്പർശിക്കും എന്ന് ശ്രീകര സ്റ്റുഡിയോയിലെ ഞങ്ങൾക്ക് ഉറപ്പുണ്ട്.' എന്ന് നിർമ്മാതാവ് ശ്രീകര സ്റ്റുഡിയോ വംശി പൈഡിപ്പള്ളി പറഞ്ഞു.
2022 ഏപ്രിലിൽ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കും. ഒന്നിലധികം അന്താരാഷ്ട്ര ലൊക്കേഷനുകളിൽ ചിത്രീകരിക്കും. 2023 ഓഗസ്റ്റ് 3ന് ലോകമെമ്പാടും റിലീസ് ചെയ്യും.പി ആർ ഒ-ശബരി
Content Highlights: Vijay Devarakonda Announces new movie JGM With Puri Jagannadh
Published: 30 Mar 2022, 02:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented