
ചെന്നൈ: ഭാര്യ സംഗീത സ്വർണലിംഗത്തിന്റെ വിവാഹമോചന ഹർജിയുമായി ബന്ധപ്പെട്ട വാർത്തകളോട് പരോക്ഷമായി പ്രതികരിച്ച് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കാൻ ടിവികെ പ്രവർത്തകരോടും ആരാധകരോടും ആവശ്യപ്പെട്ട വിജയ്, തന്റെ വ്യക്തിപരമായ പ്രശ്‌നങ്ങൾ താൻ ഒറ്റയ്ക്ക് നേരിട്ടോളാമെന്നും പറഞ്ഞു. ചെങ്കൽപേട്ടിൽ നടന്ന ടിവികെ വനിതാദിനാഘോഷത്തിലായിരുന്നു വിജയ്‌യുടെ പരോക്ഷപ്രതികരണം.
'ചില പ്രശ്‌നങ്ങൾ നടക്കുന്നുണ്ട്. നിങ്ങൾ അതിൽ വിഷമിക്കുന്നതും അതിനെ പ്രതിരോധിക്കുന്നതും ഞാൻ കാണുന്നുണ്ട്. അതുകാണുമ്പോൾ എനിക്ക് വിഷമമുണ്ട്. അതൊക്കെ ഞാൻ നോക്കിക്കോളാം. ഞാനും നിങ്ങളും ചേർന്ന് ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കും. അതിലൊന്നും വിഷമിക്കരുത്, അതിൽ കാര്യമൊന്നുമില്ല. ആത്മവിശ്വാസത്തോടെ ഇരിക്കണം, നല്ലതേ നടക്കൂ. വിജയമുറപ്പ്', എന്നായിരുന്നു വിജയ്‌യുടെ വാക്കുകൾ.
വിവാഹമോചനക്കേസിൽ ഭാര്യ സംഗീത സ്വർണ്ണലിംഗം സമർപ്പിച്ച പുതിയ ഹർജിയുടെ വിവരങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് വിജയ്‌യുടെ പ്രതികരണം. വിവാഹമോചന ഹർജിയിൽ തീരുമാനമാകുന്നതുവരെ ഭർതൃഗൃഹത്തിൽ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പുതിയ ഹർജി. വിജയ്ക്ക് മറ്റൊരു നടിയുമായി വിവാഹേതരബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു സംഗീത, വിവാഹമോചനം തേടി ചെങ്കൽപേട്ട് കോടതിയെ സമീപിച്ചത്.
Content Highlights: Vijay indirectly addresses divorce rumors involving wife Sangeeta Sornalingam. Urged fans and TVK members to focus on public service instead of his personal life. Confirmed he is handling the legal situation independently. Reiterated commitment to his political party, Tamizhaga Vettri Kazhagam (TVK)
Published: 07 Mar 2026, 07:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented