മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോനെ അഭിനന്ദിച്ച് തമിഴ് നടൻ വിജയ് സേതുപതി. കുഞ്ഞുമോന്റെ നിരീക്ഷണം മനോഹരമാണെന്ന് വിജയ് സേതുപതി പറഞ്ഞു. തന്നെ അനുകരിക്കുന്ന വീഡിയോ കണ്ടതിന് ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം. വിടുതലൈ 2 എന്ന ചിത്രത്തിന്റെ വിശേങ്ങള്‍ ക്ലബ് എഫ്.എമ്മുമായി പങ്കിടുകയായിരുന്നു അദ്ദേഹം.
അഭിമുഖത്തിനിടെ മഹേഷ് വിജയ് സേതുപതിയെ അനുകരിക്കുന്ന വീഡിയോ അവതാരക അദ്ദേഹത്തിനെ കാണിക്കുകയായിരുന്നു. തുടർന്ന്, കലാകാരന്റെ പേരെന്താണെന്ന് വിജയ് ചോദിച്ചു. തുടർന്ന്, മഹേഷിന്റെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു താരം നല്ല വാക്കുകൾ പങ്കുവെച്ചത്. മഹേഷ് കുഞ്ഞുമോന്‍, നിങ്ങൾ വളരെ നന്നായി ചെയ്തിട്ടുണ്ട്. ക്യട്ടായിട്ട് ആണ് അനുകരിച്ചിരിക്കുന്നത്. നിങ്ങളുടെ നിരീക്ഷണം മനോഹരമാണ്. ഐ ലവ് യു. എനിക്ക് ഇത് വളരെ സർപ്രൈസായിരുന്നു, വിജയ് സേതുപതി പറഞ്ഞു.
വിക്രം സിനിമയുടെ മലയാളം പതിപ്പിൽ ഏഴ് നടന്മാർക്ക് മഹേഷ് ഡബ് ചെയ്ത കാര്യവും അവതാരക നടന്റെ ശ്രദ്ധയിൽപ്പെടുത്തി. സൂപ്പർ, ഏഴ് പേർക്ക് ഒരാൾ ഡബ് ചെയ്തോ. നിങ്ങൾ ജീവിതത്തിൽ നന്നായി ഇരിക്കട്ടെ, വിജയ് സേതുപതി പറഞ്ഞു. വീഡിയോ വൈറലായതോടെ നിരവധി ആരാധകരാണ് കുഞ്ഞുമോന് ആശംസകളുമായി രംഗത്തെത്തിയത്.
കഠിനപ്രയത്‌നത്തിലൂടെ മിമിക്രിരംഗത്ത് പ്രശസ്തിനേടിയ താരമാണ് മഹേഷ്. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയാണ് അദ്ദേഹം. വിക്രം എന്ന സിനിമയുടെ മലയാളം പതിപ്പില്‍ കമല്‍ഹാസന്‍, വിജയ് സേതുപതി, സൂര്യ, ഫഹദ് ഫാസില്‍ തുടങ്ങി ഏഴ് താരങ്ങള്‍ക്ക് വേണ്ടി ഡബ്ബ് ചെയ്തത് മഹേഷാണ്.
Content Highlights: Tamil actor Vijay Sethupathi congratulates mimicry artist Mahesh Kunjumon
Published: 30 Nov 2024, 12:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented