
ഷാരൂഖ് ഖാന്റെ പുതിയ ചിത്രം 'കിങ്ങി'ലെ ആദ്യ ഗാനം പുറത്തിറങ്ങി. 'തു മിൽ ജായേ' എന്ന് പേരിട്ടിരിക്കുന്ന പ്രണയഗാനത്തിൽ ഷാരൂഖ് ഖാനും ദീപിക പദുകോണുമാണ് പ്രധാന രംഗങ്ങളിൽ എത്തുന്നത്. ഷാരൂഖിന്റെ 61-ാം ജന്മദിനത്തോട് അനുബന്ധിച്ച് അർധരാത്രിയാണ് വീഡിയോ പുറത്തുവിട്ടത്.
അരിജിത് സിങ്ങും എഡ് ഷീരാനും മധുബന്തി ബാഗ്ചിയും ചേർന്നാണ് ഗാനത്തിന് ശബ്ദം നൽകിയിരിക്കുന്നത്. ഗാനത്തിലെ ഇംഗ്ലീഷ് റാപ്പ് ഭാഗങ്ങളാണ് എഡ് ഷീരാൻ ആലപിച്ചിരിക്കുന്നത്. സച്ചിൻ-ജിഗർ സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന് വരികൾ കുറിച്ചിരിക്കുന്നത് കുമാർ ആണ്.
പ്രണയവും ആക്ഷനും കോർത്തിണക്കിയാണ് സംഗീത വീഡിയോ ഒരുക്കിയിരിക്കുന്നത്. ഷാരൂഖ് ഖാന്റെ മാസ് ഡയലോഗോടെയാണ് വീഡിയോ ആരംഭിക്കുന്നത്.
സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'കിങ്' ഡിസംബർ 24-ന് തിയേറ്ററുകളിൽ എത്തും. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്‌സും മാർഫ്‌ലിക്‌സ് പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സുഹാന ഖാൻ, അഭിഷേക് ബച്ചൻ, ജയ്ദീപ് അഹ്‌ലാവത്, അഭയ് വർമ, അർഷാദ് വർസി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
Content Highlights: The first song 'Tu Mile Dil' from Shah Rukh Khan's upcoming movie 'King' has been officially released. The romantic music video features Shah Rukh Khan alongside Deepika Padukone. The track is sung by Arijit Singh and Madhubanti Bagchi, featuring English rap vocals by global pop star Ed Sheeran. Composed by Sachin-Jigar with lyrics by Kumaar, the song was released on Shah Rukh Khan's 61st birthday. Directed by Siddharth Anand and produced by Red Chillies Entertainment & Marflix Pictures, 'King' is scheduled to release on December 24.
Published: 02 Nov 2026, 09:17 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented