ജോജു ജോർജും ഷാജി കൈലാസും ഇതാദ്യമായാണ് ഒന്നിക്കുന്നത്

ഷാജി കൈലാസ്-ജോജു ജോർജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘വരവ്’ എന്ന ആക്ഷൻ ചിത്രത്തിന്റെ അഡ്വാൻസ്ഡ് ബുക്കിങ് ആരംഭിച്ചു. ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട് ബൈ സൊമാറ്റോ എന്നീ പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകർക്ക് ടിക്കറ്റുകൾ ഇപ്പോൾ ഉറപ്പാക്കാം. ജൂലായ് 16-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. കിടിലൻ ഡയലോഗുകളും മാസ്സ് ആക്ഷൻ രംഗങ്ങളും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചിത്രമായിരിക്കും 'വരവ്' എന്ന പ്രതീക്ഷയാണ് ചിത്രത്തിന്റെ ഇതുവരെ പുറത്തിറങ്ങിയ ടീസറും ട്രെയിലറും നൽകുന്ന സൂചന. ഒരു ഗംഭീര ആക്ഷൻ ചിത്രം എന്നതിലുപരി കുടുംബ ബന്ധത്തിന്റെ ശക്തമായ ഒരു പ്രമേയവും ചിത്രത്തിനുണ്ട്.
ഇതാദ്യമായാണ് ജോജു ജോർജും ഷാജി കൈലാസും ഒന്നിക്കുന്നത്. ആക്ഷൻ സിനിമകളുടെ രാജാവായ ഷാജി കൈലാസും, അഭിനയ വിസ്മയമായി മാറിക്കൊണ്ടിരിക്കുന്ന ജോജു ജോർജും കൈകോർക്കുമ്പോൾ ചിത്രത്തിന്റെ വരവുപോലെതന്നെ ഇവരുടെ വരവും ആകാംക്ഷ വർദ്ധിപ്പിക്കുകയാണ്. ബിഗ് ബഡ്ജറ്റിൽ 98 ദിവസങ്ങൾ എടുത്ത് ചിത്രീകരണം പൂർത്തിയാക്കിയ ‘വരവ്‘
ഹൈറേഞ്ച് പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് പ്രമേയമാക്കുന്നത്.
ഷാജി കൈലാസിന്റെ ഹിറ്റ് ചിത്രങ്ങളായ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നിവയ്ക്ക് രചന നിർവ്വഹിച്ച എ.കെ. സാജൻ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമ്മിക്കുന്നത്.
ജോജുവിനൊപ്പം വാണി വിശ്വനാഥ്, സുകന്യ, മുരളി ഗോപി, അർജുൻ അശോകൻ, ദീപക് പറമ്പോൽ, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകൻ, ബോബി കുര്യൻ, അശ്വിൻ കുമാർ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ബാലാജി, ബിജു പപ്പൻ, ചാലി പാല, ഷാജി ഷാഹിദ്, ആൻഡ്രായ് ബ്ലിറ്റസ് നെറ്റ്സോവ്, സാനിയ അയ്യപ്പൻ, വിൻസി അലോഷ്യസ്, വീണ നായർ, മെറ്റിൽഡ പെട്രോവിക് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.
എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ജോമി ജോസഫ് പുളിങ്കുന്ന്, രാഹുൽ റെജി. ഛായാഗ്രഹണം: എസ്. ശരവണൻ. സംഗീതം: സാം സി.എസ്. എഡിറ്റർ: ഷമീർ മുഹമ്മദ്. കലാസംവിധാനം: സാബു റാം. മേക്കപ്പ്: സജി കാട്ടാക്കട. കോസ്റ്റ്യൂം ഡിസൈൻ: സമീറാ സനിഷ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ ഹെഡ്: റോൺ ഐസക് തോമസ്. പ്രൊഡക്ഷൻ മാനേജേഴ്സ്: ശിവൻ പൂജപ്പുര & അനിൽ അൻഷാദ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്: പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി. പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്. പിആർഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ്: ഹരി തിരുമല. മാർക്കറ്റിങ് ആൻഡ് അഡ്വർടൈസിങ് -ബ്രിങ്ഫോർത്ത്. ഡിസൈൻസ്: യെല്ലോടൂത്ത്സ് & റോക്കറ്റ് സയൻസ്.
Content Highlights: Advanced booking has opened on BookMyShow for Shaji Kailas's big-budget action film 'Varavu' starring Joju George, releasing on July 16. Written by A.K. Sajan, the high-range action drama features a massive star cast.
Published: 13 Jul 2026, 08:10 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented