കൊച്ചി: നടിയും നർത്തകിയുമായ ഊർമിള ഉണ്ണി ബിജെപിയിൽ ചേർന്നു. കൊച്ചിയിൽ നടന്ന ചടങ്ങിലാണ് അവർ ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ ഊർമിള ഉണ്ണിയെ ഷാളണിയിച്ച് സ്വീകരിച്ചു.

To advertise here,

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജി. സുരേഷ് കുമാർ ചടങ്ങിനെത്തിയിരുന്നു. നൃത്തം, സീരിയൽ, സിനിമ എന്നീ മേഖലകളിൽ സജീവമായിരുന്ന ഊർമിള ഉണ്ണി തൻ്റെ രാഷ്ട്രീയ പ്രവേശനത്തിലൂടെ സാമൂഹിക സാംസ്കാരിക മേഖലകളിൽ കൂടുതൽ സജീവമാകാൻ ഒരുങ്ങുകയാണ്.

താനൊരു നരേന്ദ്ര മോദി ഫാനാണെന്ന് അവർ പിന്നീട് പ്രതികരിച്ചു. മനസുകൊണ്ട് ബിജെപിയായിരുന്നു. എന്നാൽ അത്ര സജീവ പ്രവർത്തകയായിയിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കേരള സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഊർമിള ഉണ്ണിയുടെ ബിജെപി പ്രവേശനം.