ആര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റിലെ തൊഴിലാളിയാണ് മരിച്ചത്

ചെന്നൈ: രജനീകാന്ത് ചിത്രം ജയിലർ 2-ന്റെ സെറ്റിലുണ്ടായ അപകടത്തിൽ തൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം. വൈദ്യുതാഘാതമേറ്റാണ് കാർത്തികേയൻ എന്ന 28-കാരനായ യുവാവ് മരിച്ചത്. ചെന്നൈയിലെ പനൈയൂരിലുള്ള സ്വകാര്യ സ്റ്റുഡിയോയിൽ വെച്ചാണ് സംഭവം.
ആർട്ട് ഡിപ്പാർട്ട്‌മെന്റിലെ തൊഴിലാളിയായിരുന്നു കാർത്തികേയൻ. വീടിന്റെ സെറ്റ് നിർമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. എങ്ങനെയാണ് കാർത്തികേയന് വൈദ്യുതാഘാതമേറ്റത് എന്നത് വ്യക്തമല്ല. പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തേക്കുറിച്ച് സിനിമയുടെ അണിയറപ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ജയിലർ 2
2023-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ജയിലറിന്റെ തുടർച്ചയാണ് ജയിലർ 2. ജയിലർ ഒരുക്കിയ നെൽസൺ ദിലീപ്കുമാർ തന്നെയാണ് രണ്ടാം ഭാഗത്തിന്റേയും സംവിധായകൻ. രജനീകാന്തിനൊപ്പം മോഹൻലാൽ, രമ്യാ കൃഷ്ണൻ, ശിവരാജ്കുമാർ എന്നിവർ രണ്ടാം ഭാഗത്തിലുമുണ്ടാകും. മിഥുൻ ചക്രവർത്തിയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. കേരളത്തിലെ ലൊക്കേഷനുകളിൽ ഉൾപ്പെടെ ചിത്രീകരിക്കുന്ന ജയിലർ 2 എന്നാണ് തിയേറ്ററുകളിലെത്തുക എന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Content Highlights: A 28-year-old art department worker named Karthikeyan died of electrocution on the set of Rajinikanth’s Jailer 2 in Chennai. The incident occurred at a private studio in Panaiyur during the construction of a house set.
Published: 15 May 2026, 03:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented