
യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത 'ടോക്‌സിക്: എ ഫെയറിടെയ്ൽ ഫോർ ഗ്രോൺ- അപ്‌സ്' തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ആദ്യപ്രദർശനം മുതൽ വലിയ തോതിലുള്ള ഡീഗ്രേഡിങ് ചിത്രത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. സമാന പ്രതികരണം ചില യൂട്യൂബ് റിവ്യൂവർമാരിൽനിന്നും ചിത്രത്തിനെതിരെ ഉണ്ടായിരുന്നു. ഇതിനിടെ ചിത്രവുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബർ നടത്തിയ തെറ്റായ പരാമർശത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ.
'ടോക്‌സിക്കി'ൽ യഷിന് വേണ്ടി ഡബ് ചെയ്തത് മഹേഷ് ആണെന്ന് ഒരു യൂട്യൂബർ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, താൻ ചിത്രത്തിനു പിന്നിൽ പ്രവർത്തിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന വീഡിയോയുമായാണ് മഹേഷ് എത്തിയത്. യൂട്യൂബറുടെ വീഡിയോ ഉൾപ്പെടെയാണ് സാമൂഹികമാധ്യമങ്ങളിൽ മഹേഷിന്റെ പ്രതികരണം.
'മഹേഷ് കുഞ്ഞുമോൻ ആണ് ഡബ് ചെയ്തിരിക്കുന്നത്. എനിക്ക് സംശയമുണ്ട്. ഒരേ തരത്തിലുള്ള വെറുപ്പിക്കൽ', എന്നായിരുന്നു റിവ്യൂവർ അഭിപ്രായപ്പെട്ടത്. ഇതിന് മറുപടിയുമായെത്തിയ മഹേഷ്, താൻ ചിത്രത്തിൽ ഡബ് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി. 'എല്ലാവരോടും കൂടെ പറയുകയാണ്, ഞാൻ ആ പടത്തിൽ ഡബ് ചെയ്തിട്ടില്ല. ആ പടത്തിൽ വർക്കേ ചെയ്തിട്ടില്ല. ആ വിവരം അറിയിക്കാനാണ് വീഡിയോ പങ്കുവെക്കുന്നത്. ഇനിയൊരു തെറ്റിദ്ധാരണയുടെ പുറത്ത് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനാണിത്. അതിന്റെ പേരിൽ ഇനിയൊരു പ്രശ്‌നം വേണ്ട.' എന്നായിരുന്നു മഹേഷിന്റെ വാക്കുകൾ.
യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത 'ടോക്‌സിക്: എ ഫെയറിടെയ്ൽ ഫോർ ഗ്രോൺ- അപ്‌സ്' ബുധനാഴ്ചയാണ് തിയേറ്ററിലെത്തിയത്. ഗീതുവും യഷും ചേർന്നാണ് തിരക്കഥ. രാജീവ് രവിയാണ് ഛായാഗ്രാഹണം. നടൻ റോഷൻ മാത്യു ആണ് മലയാളത്തിൽ യഷിന് ശബ്ദം നൽകിയിരിക്കുന്നത്.
Content Highlights: Geethu Mohandas' latest directorial movie 'Toxic: A Fairy Tale for Grown-ups' starring Yash is currently running in theaters despite facing severe social media degrading. The controversy escalated after a YouTuber falsely speculated that mimicry artist Mahesh Kunjumon dubbed for Yash's character in the Malayalam version. Addressing these claims via a response video, Mahesh Kunjumon explicitly clarified that he was not involved in any aspect of the film's production. Mahesh explained that he released the clarification to prevent any misunderstandings or unnecessary backlash directed towards him. In reality, popular actor Roshan Mathew provided the Malayalam dubbed voice for Yash in the film, which was co-written by Yash and Geethu Mohandas.
Published: 27 Aug 2026, 12:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented