
ദുബായ്: സമൂഹമാധ്യമങ്ങളിലൂടെ എന്തെങ്കിലും പറഞ്ഞ് കയ്യടി വാങ്ങിക്കുന്നതിനേക്കാൾ പ്രവൃത്തിയിലൂടെ ആർക്കെങ്കിലും ഉപകാരപ്രദമായത് ചെയ്യാനാവണമെന്ന് ടൊവിനോ. നീലവെളിച്ചം സിനിമയുടെ ഗൾഫ് പ്രദർശനവുമായി ബന്ധപ്പെട്ട് ദുബായിൽ സംസാരിക്കുകയായിരുന്നു താരം.
വിമർശനങ്ങൾ ഉന്നയിക്കുന്നവർ 'ചില ആളുകൾ' എന്ന പദമൊഴിവാക്കി പേരെടുത്ത് പറഞ്ഞ് വിമർശിക്കുന്നതായിരിക്കും ഉചിതം. പ്രധാനമായും എന്റർടൈൻമെന്റ് മാത്രമേ സിനിമകളിൽ നിന്നും പ്രതീക്ഷിക്കേണ്ടതുള്ളൂ. പക്ഷെ മോശമായൊരു സന്ദേശം സിനിമകളിലൂടെ കൊടുക്കാതിരിക്കാൻ ശ്രമിക്കാം.

ഒരു അഭിനേതാവ് എന്ന നിലയിൽ പല കാര്യങ്ങളും ആളുകളുടെ ശ്രദ്ധയിൽപെടുത്താൻ സാധിക്കും. അത് കൃത്യമായി ഇപ്പോഴും ചെയ്യുന്നുണ്ട്. അതിനപ്പുറത്തേക്ക് താല്പ്പര്യമില്ല. വിമർശനങ്ങൾ ഉണ്ടാകുമെന്ന് കരുതി മിണ്ടാതിരിക്കാറില്ല.
സംഭവങ്ങൾ കീഴ്‌മേൽ മറിയുകയും വാദി പ്രതിയാവുകയും ചെയ്യുന്ന കാലത്ത് ഏത് വിഷയത്തിലും ആലോചിച്ചേ അഭിപ്രായം പറയാൻ ശ്രമിക്കാറുള്ളൂ. എക്സ്ക്ലൂസിവിറ്റിക്ക് വേണ്ടിയും കയ്യടിക്കുവേണ്ടിയും മാത്രം പ്രതികരിക്കാറില്ല. കയ്യടി വാങ്ങാനായി എല്ലാ വിഷയത്തിലും പ്രതികരിക്കുന്നതിനോടും യോജിപ്പില്ലെന്ന് ടൊവിനോ പറഞ്ഞു.
Content Highlights: tovino thomas press meet dubai, tovino thomas new movie, neelavelicham movie promotion
Published: 22 Apr 2023, 06:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented