മലയാളത്തിലെ എക്കാലത്തെയും ഇതിഹാസങ്ങളായ രണ്ട് ചലച്ചിത്രങ്ങളാണ് നീലക്കുയിലും ഭാര്‍ഗവീനിലയവും. 'നീലക്കുയില്‍' റിലീസ് ചെയ്തിട്ട് എഴുപതും 'ഭാര്‍ഗവീനിലയം' പുറത്തുവന്നിട്ട് അറുപതും വര്‍ഷം തികയുകയാണ്.
ദേശീയതലത്തില്‍ മലയാള സിനിമയെ ശ്രദ്ധാകേന്ദ്രമാക്കിയ സിനിമയാണ് നീലക്കുയില്‍. ചന്ദ്രതാരാ പ്രൊഡക്ഷന്‍സിനുവേണ്ടി ടി.കെ. പരീക്കുട്ടി നിര്‍മിച്ച നീലക്കുയില്‍ കേരളത്തിന്റെ സിനിമാക്കൊട്ടകയിലെത്തിയിട്ട് 70 വര്‍ഷം തികയുകയാണ്. 1954 ഒക്ടോബര്‍ 22-ന് പുറത്തിറങ്ങിയ നീലക്കുയിലിന് തിരക്കഥയൊരുക്കിയത് എഴുത്തുകാരനായ ഉറൂബാണ്. സത്യനും മിസ് കുമാരിയുമാണ് പ്രധാനവേഷങ്ങളിലെത്തിയത്. രാമു കാര്യാട്ടും പി. ഭാസ്കരനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തത്.
നീലവെളിച്ചം എന്ന തന്റെതന്നെ കഥയെ വികസിപ്പിച്ച് വൈക്കം മുഹമ്മദ് ബഷീറാണ് ഭാര്‍ഗവീനിലയത്തിന് തിരക്കഥയെഴുതിയത്. 1964 ഒക്ടോബര്‍ 22-നാണ് മലയാളത്തിലെ ആദ്യത്തെ പ്രേതസിനിമ തിയേറ്ററുകളിലെത്തിയത്. ചന്ദ്രതാരാ പ്രൊഡക്ഷന്‍സിനുവേണ്ടി ടി.കെ. പരീക്കുട്ടി നിര്‍മിച്ച് എ. വിന്‍സെന്റ് സംവിധാനം ചെയ്ത ചിത്രത്തില്‍ മധു, വിജയനിര്‍മല, പ്രേംനസീര്‍, അടൂര്‍ ഭാസി, പി.ജെ. ആന്റണി തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlights: 70 years of Neelakkuyil and 60 years of Bhargavi Nilayam
Published: 23 Oct 2024, 03:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented