
ആനന്ദ് പട്വര്‍ദ്ധന്റെ 'വസുധൈവകുടുംബക' (The World Is Family) ത്തിന്റെ ആഗോളപ്രദര്‍ശനോദ്ഘാടനം ടൊറോന്റോയില്‍ നടന്നു. നാല്പത്തെട്ടാമത് ടൊറോന്റോ രാജ്യാന്തരചലച്ചിത്രമേളയില്‍ ഇന്ത്യയില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ആറുചിത്രങ്ങളില്നിന്നുള്ള ഏക വാര്‍ത്താചിത്രമാണിത്.
ഭരണതലത്തില്‍ നടക്കുന്ന അഴിമതികളേയും സ്വജനപക്ഷപാതത്തേയും ദളിത് വിരുദ്ധതയേയും ചോദ്യം ചെയ്തവയായിരുന്നു ആനന്ദ് പട്വര്‍ദ്ധന്റെ മുന്കാലചിത്രങ്ങളെല്ലാം. അതിനാല്‍ത്തന്നെ പല ചിത്രങ്ങള്‍ക്കും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകള്‍ പോലും നിഷേധിക്കപ്പെട്ടിരുന്നു. പിന്നീട് പല ചിത്രങ്ങള്‍ക്കും കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് മോചനം ലഭിച്ചിരുന്നെങ്കിലും മാധ്യമപിന്തുണ കൃത്യമായി ലഭിക്കാതിരുന്നതിനാല്‍ ജനങ്ങളിലേക്കെത്തിക്കാനും കഴിഞ്ഞില്ല.
പുതിയ ചിത്രമായ 'വസുധൈവകുടുംബകം' സ്വാതന്ത്ര്യസമരകാലത്തെ ഇന്ത്യയുടെ ചരിത്രവും അതുമായി അദ്ദേഹത്തിന്റെ കുടുംബത്തിനുള്ള ബന്ധങ്ങളുമാണ് പറഞ്ഞുവയ്ക്കുന്നത്. പ്രദര്‍ശനത്തിനുശേഷം നടന്ന അഭിമുഖത്തില്‍ ജനാധിപത്യഭാരതത്തില്‍ വാര്‍ത്താചിത്രങ്ങള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് വിശദമായി അദ്ദേഹം സംസാരിക്കുകയുണ്ടായി.
Content Highlights: toronto film festival 2023, anand patwardhan's the world is family movie screened
Published: 13 Sept 2023, 08:07 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented