ലോകസിനിമയിലെ എക്കാലത്തെയും മികച്ച ജനപ്രിയ ചിത്രങ്ങളിലൊന്നാണ് ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത് 1997-ല്‍ പുറത്തിറങ്ങിയ ടൈറ്റാനിക്. ജാക്കും റോസും അവരുടെ പ്രണയവും ജാക്കിന്റെ ദാരുണമായ അന്ത്യവും ലോകമൊട്ടാകെയുള്ള പ്രേക്ഷകരെ കണ്ണീരിലാഴ്ത്തി.

To advertise here,

ചിത്രത്തിന്റെ അവസാനത്തില്‍ വൃദ്ധയായ റോസ് തന്റെ പ്രതിശ്രുത വരനില്‍നിന്ന് ലഭിച്ച ഡയമണ്ട് നെക്‌ലേസ് കടലില്‍ കളയുന്ന രംഗമുണ്ട്. എന്നാല്‍, ഈ രംഗം മറ്റൊരു തരത്തിലും കൂടി കാമറൂണ്‍ ചിത്രീകരിച്ചിരുന്നുവെന്ന് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ വ്യക്തമാകുന്നു. 

''ടൈറ്റാനിക് ഇങ്ങനെയാണ് അവസാനിച്ചിരുന്നത് എങ്കില്‍ സിനിമ മൊത്തത്തില്‍ മോശമായേനേ എന്ന കുറിപ്പോടുകൂടിയാണ് വീഡിയോ പ്രചരിക്കുന്നത്‌. 

ഡയമണ്ട് നെക്‌ലേസുമായി നില്‍ക്കുന്ന റോസും ട്രഷര്‍ ഹണ്ടറായ ബ്രോക്ക് ലോവെറ്റും റോസിന്റെ പേരക്കുട്ടിയുമെല്ലാം ഉള്‍പ്പെട്ടതാണ് ഈ രംഗം. 

ജെയിംസ് കാമറൂണ്‍ തന്നെയാണ് കഥയും തിരക്കഥയും സഹനിര്‍മ്മാണവും നിര്‍വ്വഹിച്ചത്. ആര്‍.എം.എസ്. ടൈറ്റാനിക് എന്ന കപ്പലിന്റെ ദുരന്തത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. 1912-ല്‍ സതാംപ്ടണില്‍നിന്ന് ന്യൂയോര്‍ക്കിലേക്ക് യാത്ര തിരിച്ച ആര്‍.എം.എസ്. ടൈറ്റാനിക് ആദ്യയാത്രയില്‍ തന്നെ അറ്റ്ലാന്റിക് സമുദ്രത്തിലെ ഭീമന്‍ മഞ്ഞുപാളിയില്‍ ഇടിച്ച് തകരുകയായിരുന്നു. 

Content Highlights: Titanic Movie alternate climax has netizens displeased james cameron Leonardo DiCaprio Kate Winslet