
നവാഗതനായ സന്തോഷ് മോഹൻ പാലോട് സംവിധാനം ചെയ്യുന്ന പൊലീസ് ഡേ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒരു പൊലീസ് കഥക്ക് ഏറെ അനുയോജ്യമാംവിധത്തിലുള്ള ഒരു പോസ്റ്ററാണ് ഫസ്റ്റ് ലുക്ക് ആയി പുറത്തുവിട്ടിരിക്കുന്നത്.
പൊലീസ് യൂണിഫോമിൽ നന്ദുവും ടിനി ടോമും ഇടത്തും വലത്തുമായി നിൽക്കുമ്പോൾ നടുവിലായി അൻസിബയേയും പോസ്റ്ററിൽ കാണാം. അതിനു താഴെയായി മൂന്നു പൊലീസ് ഉദ്യോഗസ്ഥർ നടന്നു വരുന്നു. അതിലൊരാൾ വനിതയാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ മരണമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഡി.വൈ.എസ്.പി. ലാൽ മോഹന്റെ നേതൃത്വത്തിലുള്ള ഇൻവെസ്റ്റിഗേഷനാണ് ത്രില്ലർ മൂഡിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഒരു പൊലീസ് സ്റ്റോറിയുടെ എല്ലാ ഉദ്വേഗവും സസ്പെൻസും കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർടൈനറായിരിക്കും ചിത്രമെന്ന് അണിയറുപ്രവർത്തകർ അവകാശപ്പെട്ടു.
ടിനി ടോമാണ് ലാൽ മോഹൻ എന്ന ഇൻവസ്റ്റിഗേറ്റീവ് ഓഫീസറെ അവതരിപ്പിക്കുന്നത്. ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി, ശ്രീധന്യ എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
രചന - മനോജ്.ഐ. ജി. സംഗീതം - ഡിനുമോഹൻ. ഛായാഗ്രഹണം - ഇന്ദ്രജിത്ത്. എഡിറ്റിംഗ്- രാകേഷ് അശോക്. കലാസംവിധാനം - രാജു ചെമ്മണ്ണിൽ. മേക്കപ്പ് - ഷാമി. കോസ്റ്റ്യും ഡിസൈൻ -റാണാ പ്രതാപ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രതീഷ് നെടുമങ്ങാട്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് രാജൻ മണക്കാട്. പ്രൊഡക്ഷൻ കൺട്രോളർ - രാജീവ് കൊടപ്പനക്കുന്ന്.
സദാനന്ദ ഫിലിംസിൻ്റെ ബാനറിൽ സജു വൈദ്യർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. പി.ആർ.ഒ -വാഴൂർ ജോസ്. ഫോട്ടോ- അനു പള്ളിച്ചൽ
Content Highlights: tiny tom starring new movie police day poster out
Published: 25 Mar 2024, 11:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented