ജയ് ഹേമന്ത് ഷ്റോഫ് എന്ന പേര് കേട്ടാൽ ആർക്കും അത്ര പരിചയം തോന്നണമെന്നില്ല. പക്ഷേ ടൈഗർ ഷ്റോഫ് എന്നുപറഞ്ഞാലോ? തനിക്ക് അച്ഛനമ്മമാരിട്ട പേരാണ് ജയ് ഹേമന്ത് എന്നും ടൈഗർ എന്ന പേരുവരാൻ ഒരു കാരണമുണ്ടെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ടൈഗർ ഷ്റോഫ്. പുതിയ ചിത്രമായ ബഡേ മിയാൻ ഛോട്ടേ മിയാന്റെ പ്രചാരണത്തിന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെറുപ്പത്തിലെ ഒരു സ്വഭാവം കാരണമാണ് ജയ് ഹേമന്ത് ആയിരുന്ന താൻ ടൈഗർ ഷ്റോഫ് ആയതെന്ന് താരം പറഞ്ഞു. സ്നേഹം തോന്നുന്നവരെ കടിച്ചാണ് ചെറുപ്പത്തിൽ ഇഷ്ടം പ്രകടിപ്പിച്ചിരുന്നത്. അതിനാലാണ് ടൈഗർ എന്ന് ആളുകൾ തന്നെ വിളിക്കാൻ തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. ജയ് കിഷൻ എന്നാണ് അച്ഛൻ ജാക്കി ഷ്റോഫിന്റെ യഥാർത്ഥ പേര്. അങ്കിളിന്റെ പേരാണ് ഹേമന്ത്. ഇതുരണ്ടും ചേർത്താണ് തനിക്ക് ജയ് ഹേമന്ത് ഷ്റോഫ് എന്ന് പേരിട്ടതെന്ന് താരം പറഞ്ഞു.
ചെറുപ്പത്തിൽ ഞാൻ ആളുകളെ പിടിച്ച് കടിക്കുമായിരുന്നു. ഞാനങ്ങനെയാണ് അവരോടുള്ള ഇഷ്ടം പ്രകടിപ്പിച്ചിരുന്നത്. കുട്ടിക്കാലത്ത് ആളുകൾ എന്നെ സ്ഥിരം ടൈഗർ എന്നുവിളിക്കുമായിരുന്നു. അതുപിന്നെ സ്വന്തം പേരായി മാറി. സിനിമയിലും ഞാനാ പേരുതന്നെ സ്വീകരിച്ചു. ടൈഗർ ഷ്റോഫ് ചൂണ്ടിക്കാട്ടി.
അക്ഷയ് കുമാറിനൊപ്പം തുല്യ പ്രാധാന്യമുള്ളവേഷത്തിലെത്തിയ ബഡേ മിയാൻ ഛോട്ടേ മിയാൻ വ്യാഴാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. പൃഥ്വിരാജ്, മാനുഷി ഛില്ലർ, ആലയ തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളിൽ. അലി അബ്ബാസ് സഫർ സംവിധാനംചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Content Highlights: tiger shroff about the story behind his name
Published: 11 Apr 2024, 08:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented