തുരുത്ത് സിനിമയിലെ രംഗം
യെസ് ബി ക്രീയേറ്റീവിന്റെയും ക്വയിലോണ്‍ ടാക്കീസ് പ്രൊഡക്ഷന്റെയും ബാനറില്‍ സാജന്‍ ബാലനും സുരേഷ് ഗോപാലും നിര്‍മ്മിച്ച് സുരേഷ് ഗോപാല്‍ കഥയും രചനയും സംവിധാനവും നിര്‍വ്വഹിച്ച 'തുരുത്ത് ' മാര്‍ച്ച് 31 ന് തീയേറ്ററുകളിലെത്തുന്നു.
പ്രിയസുഹൃത്തിന്റെ വേര്‍പാടിനെ തുടര്‍ന്ന് റസാഖിന് സുഹൃത്തിന്റെ ഭാര്യയുടെയും മകന്റെയും ഉത്തരവാദിത്ത്വം ഏറ്റെടുക്കേണ്ടി വരുന്നു. ഭിന്നമതസ്ഥര്‍ ഒരുമിച്ചതിലൂടെ സ്വസമുദായങ്ങളുടെ എതിര്‍പ്പ് ഇരുവര്‍ക്കും നേരിടേണ്ടി വരുന്നു. നിയമത്തിന്റെയും സാമൂഹികാധമന്മാരുടെയും ദല്ലാളന്മാരാല്‍ ബഹിഷ്‌കൃതരായ അവര്‍ സുരക്ഷിതമായൊരു ഇടം കണ്ടെത്താന്‍ സ്വന്തം ഗ്രാമത്തില്‍ നിന്നും പലായനം ചെയ്യേണ്ടി വരുന്നു. തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷങ്ങളും സങ്കീര്‍ണതകളും കഥാഗതിയെ കൂടുതല്‍ ഉദ്വേഗഭരിതമാക്കുന്നു.
കേന്ദ്രകഥാപാത്രമായ റസാഖിനെ അവതരിപ്പിക്കുന്നത് സുധീഷാണ്. സുധീഷിന്റെ അഭിനയ വഴിയിലെ നാഴികക്കല്ലായിരിക്കും റസാഖ് . ഒപ്പം കീര്‍ത്തി ശ്രീജിത്ത്, മാസ്റ്റര്‍ അഭിമന്യു, എം ജി സുനില്‍കുമാര്‍ , ഷാജഹാന്‍ തറവാട്ടില്‍, ഗജഅഇ പുഷ്പ, മധുസൂദനന്‍ , ഡോ. ആസിഫ് ഷാ, സക്കീര്‍ ഹുസൈന്‍, സജി സുകുമാരന്‍ , മനീഷ്‌കുമാര്‍ , സജി, അപ്പു മുട്ടറ, അശോകന്‍ ശക്തികുളങ്ങര, പ്രസന്ന എന്നിവരും കഥാപാത്രങ്ങളാകുന്നു. ബാനര്‍ -യെസ് ബി ക്രീയേറ്റീവ് , ക്വയിലോണ്‍ ടാക്കീസ് പ്രൊഡക്ഷന്‍, നിര്‍മ്മാണം - സാജന്‍ ബാലന്‍, സുരേഷ് ഗോപാല്‍, കഥ രചന , സംവിധാനം - സുരേഷ് ഗോപാല്‍, എക്‌സി: പ്രൊഡ്യൂസേഴ്‌സ് - നാസര്‍ അബു, ഗാഥ സുനില്‍കുമാര്‍ , സംഭാഷണം - അനില്‍ മുഖത്തല, ഛായാഗ്രഹണം - ലാല്‍ കണ്ണന്‍, എഡിറ്റിംഗ് - വിപിന്‍ മണ്ണൂര്‍, ഗാനരചന - ബിജു മുരളി, സംഗീതം - രാജീവ് ഓ എന്‍ വി , ആലാപനം - സുദീപ് കുമാര്‍ , അപര്‍ണ്ണ രാജീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - നിഷാദ് ഷെരീഫ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ - സജീബ്, കല-മഹേഷ് ശ്രീധര്‍ , ചമയം -ബിനോയ് കൊല്ലം , കോസ്റ്റ്യും - ഭക്തന്‍ മങ്ങാട്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - സജി സുകുമാരന്‍ , അസ്സോസിയേറ്റ് ഡയറക്ടര്‍ - വ്യാസന്‍ സജീവ്, പശ്ചാത്തല സംഗീതം - ജോയ് , സൗണ്ട് എഫക്ടസ് - ബിജു ജോര്‍ജ് , സംവിധാന സഹായികള്‍ - ശിവപ്രസാദ്, ഗോപു മുളങ്കടകം, ബാബുജി ശാസ്താംപൊയ്ക, ഡി ഐ കളറിസ്റ്റ് -രാജേഷ് മംഗലയ്ക്കല്‍, സ്റ്റില്‍സ് - ശരത് മുളങ്കടകം, വിതരണം -72 ഫിലിം കമ്പനി റിലീസ്, ഡിസൈന്‍സ് - സവിന്‍ എസ് വിജയ് (ഐറ്റി സീ പിക്‌സല്‍).
മികച്ച ഗായികയ്ക്കുള്ള ഫിലിം ക്രിട്ടിക്‌സ് , ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ അവാര്‍ഡുകള്‍ അപര്‍ണ്ണ രാജീവിനും ദൃശ്യാവിഷ്‌ക്കാര മികവിന് ലാല്‍ കണ്ണന് ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ അവാര്‍ഡും ഒപ്പം ചമയ മികവിന് ബിനോയ് കൊല്ലത്തിനും ബാലതാരത്തിന് മാസ്റ്റര്‍ അഭിമന്യുവിനും ക്രിട്ടിക്‌സ് അവാര്‍ഡു നേട്ടങ്ങളും തുരുത്തിന്റെ പേരില്‍ ലഭിക്കുകയുണ്ടായി. ചിത്രത്തിന്റെ പി ആര്‍ ഓ - അജയ് തുണ്ടത്തില്‍ .....
Content Highlights: Thuruth film releases on march 31 sudheesh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..