പ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും ഉണർത്തി പ്രശസ്ത കൊറിയോഗ്രാഫർ ബൃന്ദാ മാസ്റ്റർ സംവിധാനം ചെയ്ത തഗ്‌സിന്റെ ട്രെയിലർ റിലീസായി. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പൂർണമായ ട്രെയിലർ ദുൽഖർ സൽമാൻ, വിജയ് സേതുപതി, കീർത്തി സുരേഷ്, ആര്യ, സംഗീത സംവിധായകൻ അനിരുദ്ധ് എന്നിവർ ചേർന്നാണ് സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്തത്.

To advertise here,

ചെന്നൈയിലെ വളരെ  പ്രശസ്തമായ ലയോള കോളേജിലെ ആർട്സ് ഫെസ്റ്റിവലിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പങ്കെടുത്ത ചടങ്ങിൽ ട്രെയിലർ റിലീസ് ചടങ്ങും നടന്നു. മണിക്കൂറുകൾക്കുള്ളിൽ ഗംഭീര സ്വീകാര്യതയാണ് ട്രെയിലറിന് ലഭിക്കുന്നത്.

ആമസോണിൽ ഏറെ ഹിറ്റായ ക്രാഷ് കോഴ്സ് സീരിസിലെ മുഖ്യ വേഷത്തിലും, സന്തോഷ് ശിവൻ സംവിധാനം ചെയ്ത മുംബൈക്കാർ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരപ്പിച്ചും ശ്രദ്ധനേടിയ ഹ്രിദ്ധുവിന്റെ തമിഴിലെ അരങ്ങേറ്റം കൂടിയാണ് ത​ഗ്സ്. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം തിയറ്ററിൽ റിലീസ് ചെയ്യും.

ബോബി സിംഹാ, ആർ.കെ. സുരേഷ്, മുനിഷ് കാന്ത്, അനശ്വരാ രാജൻ, ശരത് അപ്പാനി തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തിലുള്ളത്. ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളായ വിക്രം, ആർ.ആർ.ആർ, ഡോൺ എന്നിവയുടെ കേരളത്തിലെ വിതരണക്കാരായ റിയാ ഷിബുവിന്റെ എച്ച്ആർ പിക്ചേഴ്സും ജിയോ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത്. 

സാം സി.എസ്. ആണ് സംഗീതസംവിധാനം. പ്രിയേഷ് ഗുരുസ്വാമി ഛായാഗ്രഹണവും, പ്രവീൺ ആന്റണി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ജോസഫ് നെല്ലിക്കൽ ആണ് പ്രൊഡക്ഷൻ ഡിസൈനർ. പ്രൊജക്റ്റ് കോഓർഡിനേറ്റർ -എം. കറുപ്പയ്യ, പി ആർ ഓ :പ്രതീഷ് ശേഖർ.