ലയാള സിനിമയ്ക്ക് ചിരിയിൽ പൊതിഞ്ഞ് പ്രിയദർശൻ നൽകിയ എക്കാലത്തെയും മികച്ച ദൃശ്യവിരുന്നുകളിൽ ഒന്നായ തേന്മാവിൻ കൊമ്പത്ത് ഒക്‌ടോബർ ഒന്നിന് വീണ്ടും തിയേറ്ററുകളിലെത്തുന്നു. 4k ദൃശ്യമികവോടെയാണ് ചിത്രത്തിന്റെ റീറിലീസ്. 1994 മെയ് 13ന് ആയിരുന്നു ചിത്രത്തിന്റെ ആദ്യ റിലീസ്. മുപ്പത്തിരണ്ട് വർഷത്തിനുശേഷമാണ് ചിത്രം മോടികൂട്ടി വീണ്ടുമെത്തുന്നത്.

To advertise here,

മോഹൻലാൽ, നെടുമുടി, ശോഭന, ശ്രീനിവാസൻ എന്നിവരുടെ അഭിനയവും അതുണർത്തിയ പൊട്ടിച്ചിരിയും ഗിരീഷ് പുത്തഞ്ചേരി-ബേണി ഇഗ്‌നേഷ്യസ് കൂട്ടുകെട്ടിന്റെ നിത്യഹരിത ഹിറ്റ് ഗാനങ്ങളും കെ.വി. ആനന്ദിന്റെ ക്യാമറാമാജിക്കുമാണ് ചിത്രത്തിന്റെ ഹൈലൈറ്റുകൾ. ചിത്രത്തിന്റെ എഡിറ്ററായ ഗോപാലകൃഷ്ണൻ തന്നെയാണ് നിർമാതാവും. പ്രസിദ്ധി ക്രിയേഷൻസ് & സൂര്യാസിനി ആർട്ട്‌സിന്റെ ബാനറിൽ മുകേഷ്.ആർ. മേത്തയ്‌ക്കൊപ്പമാണ് ചിത്രം നിർമിച്ചത്. മാറ്റ്‌നി നൗവാണ് ചിത്രം 4kയിൽ റീമാസ്റ്റർ ചെയ്തിറക്കുന്നത്.

Read Also: അടിച്ചുമാറ്റിയ പാട്ടുകളും തിരിച്ചുകൊടുത്ത അവാർഡും; തേന്മാവിൻകൊമ്പത്തെ പാട്ടുകഥകൾ

പപ്പു, ശങ്കരാടി, ശരത് സക്‌സേന, കവിയൂർ പൊന്നമ്മ, കെ.പി. ഏ.സി. ലളിത, ഗീതാ വിജയൻ, നന്ദു, കെആർ വത്സല, ഖദീജ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. എം ജി ശ്രീകുമാർ കെ.എസ്. ചിത്ര, സുജാത എന്നിവരാണു ഗായകർ. ആർട്ട്: സാബു സിറിൾ. പ്രൊഡക്ഷൻ കൺട്രോളർ- സച്ചിദാനന്ദൻ. പി.ആർ.ഒ: വാഴൂർ ജോസ്.