
കോഴിക്കോട്: അഭിനയ മികവിൽ നാടകപ്രേമികൾക്ക് പ്രിയങ്കരനായിരുന്നു കലിംഗ ശശി. കെ.ടി. മുഹമ്മദിന്റെ സാക്ഷാത്കാരം, അഗ്രഹാരം, അമ്പലക്കാള, ജപമാല, ഗുരു, ക്ഷത്രീയം, എഴുത്തച്ഛൻ, കൃഷ്ണഗാഥ, ബൊമ്മക്കൊലു, ഭാഗ്യദേവത എന്നിവയാണ് ശശി അഭിനയിച്ച പ്രധാന നാടകങ്ങൾ.
‘തകരച്ചെണ്ട’ എന്ന ചിത്രത്തിൽ ആക്രിക്കച്ചവടക്കാരനായ പളനിച്ചാമിയായിട്ടായിരുന്നു അരങ്ങേറ്റം. തുടർന്ന് അവസരങ്ങൾ ലഭിക്കാതെവന്നതേടെ നാടകത്തിലേക്കുതന്നെ മടങ്ങി.
കേരള കഫേ, ത്രില്ലർ, പോക്കിരിരാജ, പെൺപട്ടണം, ഗദ്ദാമ, ഉറുമി, കുടുംബശ്രീ ട്രാവൽസ്, ആദാമിന്റെ മകൻ അബു, ഇന്ത്യൻ റുപ്പി, ആമേൻ, അമർ അക്ബർ അന്തോണി, തമിഴ് ചിത്രമായ സുഴൽ തുടങ്ങി 250-ൽപ്പരം സിനിമകളിൽ വേഷമിട്ടു. സഹദേവൻ ഇയ്യക്കാട് സംവിധാനം ചെയ്ത ‘ഹലോ ഇന്ന് ഒന്നാം തീയതിയാണ്’ സിനിമയിൽ നായകനുമായി.
വെസ്റ്റ്ഹില്ലിലെ കെ. ചന്ദ്രശേഖരൻ നായരുടെയും സുകുമാരിയുടെയും മകനായി 1961-ലാണു ജനനം. വി. ചന്ദ്രകുമാർ എന്നായിരുന്നു യഥാർഥ പേര്. സെയ്ന്റ് ജോസഫ്സ് സ്‌കൂൾ, മംഗലാപുരം മിലാഗ്രസ് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം കോഴിക്കോട്ടെ സി.ടി.സി.യിൽ ചേർന്ന് ഓട്ടോമൊബൈൽ എൻജിനിയറിങ് പഠനം പൂർത്തിയാക്കി.
ഭാര്യ: പ്രഭാവതി. മക്കൾ: അമൃതാ അനൂപ്, ഐശ്വര്യാ ചന്ദ്രകുമാർ. മരുമകൻ: അനൂപ്. സഹോദരങ്ങൾ: ഇന്ദിരാ ഗോപിനാഥ്, ലതാ രാജീവ് (എൽ.ഐ.സി. ഉദ്യോഗസ്ഥ), ഗീത (ഡൽഹി).
Content Highlights: theatre lovers favourite actor kalinga sasi who passed away recently
Published: 08 Apr 2020, 03:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented