
ട്രെയ്ലറില്‍നിന്ന് | Photo: Screen grab/ YouTube: Zee Music Company
പുറത്തിറങ്ങുന്നതിന് മുമ്പേ തന്നെ വിവാദമായി തീര്‍ന്ന ചിത്രമാണ് പരേഷ് റാവല്‍ നായകനാകുന്ന 'ദ താജ് സ്റ്റോറി'. കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ഒക്ടോബര്‍ 31-ന് റിലീസിനെത്തും. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ട്രെയ്‌ലറിലെ വിവാദപരമായ മറ്റ് ഭാഗങ്ങളെക്കാള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായത് നിമിഷങ്ങള്‍ മാത്രമുള്ള ഒരു ഷോട്ടാണ്.
വിഷ്ണുദാസ് എന്ന കഥാപാത്രത്തെയാണ് പരേഷ് റാവല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. താജ് മഹല്‍ ശവകുടീരമാണോ ക്ഷേത്രമാണോ എന്ന് അറിയാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തണം എന്നടക്കമുള്ള പരാമര്‍ശങ്ങള്‍ അടങ്ങിയതാണ് ട്രെയ്‌ലര്‍.
പുറത്തുവന്ന ട്രെയ്‌ലറില്‍ ഒരുഭാഗത്ത് പരേഷ് റാവല്‍ അവതരിപ്പിക്കുന്ന വിഷ്ണുദാസ് എന്ന കഥാപാത്രത്തിനെതിരേ ഒരുകൂട്ടം ആളുകള്‍ പ്രതിഷേധിക്കുന്ന രംഗമുണ്ട്. ഈ രംഗത്തില്‍ ആളുകള്‍ പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധിക്കുന്നത്. ഇതിലൊന്നില്‍, ദേശവിരുദ്ധം എന്ന് അര്‍ഥം വരുന്ന 'Anti- National' എന്ന ഇംഗ്ലീഷ് വാക്കിലെ അക്ഷരത്തെറ്റാണ് സാമൂഹികമാധ്യമങ്ങളില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്ലക്കാര്‍ഡുകളില്‍ ഒന്നില്‍ 'Aunty National' എന്നാണ് എഴുതിയിരിക്കുന്നത്.
ഇത് അക്ഷരത്തെറ്റാണോ അതോ സര്‍ക്കാസം ആണോ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. സീനിലെ തന്നെ മറ്റ് പ്ലക്കാര്‍ഡുകളില്‍ ശരിയായ സ്‌പെല്ലിങ്ങാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍, പ്രവര്‍ത്തകര്‍ക്ക് സംഭവിച്ച പിശകാണെന്നാണ് അഭിപ്രായങ്ങള്‍ ഏറേയും.
ചിത്രത്തിന്റെ നേരത്തേ പുറത്തുവന്ന മോഷന്‍ പോസ്റ്റര്‍ വലിയ വിവാദമായിരുന്നു. താജ് മഹലിന്റെ മിനാരത്തിനുള്ളില്‍നിന്ന് ഹിന്ദു ദൈവമായ ശിവന്റെ വിഗ്രഹം ഉയര്‍ന്നുവരുന്ന ചിത്രമുള്ള മോഷന്‍ പോസ്റ്ററാണ് പുറത്തുവന്നത്. പരേഷ് റാവല്‍ പോസ്റ്റര്‍ പങ്കുവെച്ചതോടെ വലിയ വിവാദമായി. തുടര്‍ന്ന് മോഷന്‍ പോസ്റ്റര്‍ പിന്‍വലിച്ച് നിര്‍മാതാക്കള്‍ വിശദീകരണവുമായെത്തി. ചിത്രം ചരിത്രവസ്തുതകളെ ആസ്പദമാക്കി നിര്‍മിച്ചതാണെന്നായിരുന്നു നിര്‍മാതാക്കളുടെ അവകാശവാദം.
Content Highlights: The trailer for `The Taj Story`, starring Paresh Rawal, faces controversy over a spelling mistake in a protest scene. Audiences question if `Anti-National` was misspelled as `Aunty National`
Published: 17 Oct 2025, 08:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented