സുരാജ് വെഞ്ഞാറമ്മൂടിനെയും നിമിഷ സജയനെയും പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ തമിഴ് റീമേയ്ക്കിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഐശ്വര്യ രാജേഷ് നായികയായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആര്‍ കണ്ണനാണ്. ജയംകൊണ്ടേന്‍, കണ്ടേന്‍ കാതലൈ, സേട്ടൈ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് കണ്ണന്‍. ചിത്രത്തിന്റെ തെലുങ്ക് റീമേയ്ക്കിനുള്ള അവകാശം വാങ്ങിയിരിക്കുന്നതും കണ്ണനാണ്.
ബാലസുബ്രഹ്‌മണ്യമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സവരി മുത്തുവും ജീവിതയും ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ലിയോ ജോണ്‍പോള്‍ എഡിറ്റിങ്ങും രാജ്കുമാര്‍ കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.
ഓടിടി റിലീസായി പ്രദര്‍ശനത്തിനെത്തിയ ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മികച്ച പ്രതികരണമാണ് നേടിയത്. നിരവധി അവാര്‍ഡുകളും ചിത്രം കരസ്ഥമാക്കിയിരുന്നു.
Content Highlights: The Great Indian Kitchen Tamil Remake trailer released
Published: 24 Oct 2022, 08:24 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented