
കൊച്ചി: ലോക്ഡൗണ്‍ ദിനങ്ങള്‍ ക്രിയാത്മമാക്കുന്നതിന്റെ ഭാഗമായി 1983-യുടെ നിര്‍മാതാവും ക്വീന്‍-ന്റെ സഹനിര്‍മാതാവുമായ ടി.ആര്‍ ഷംസുദീന്‍ പ്രൊമോട്ടറായ ഡ്രീംകാച്ചര്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ഓണ്‍ലൈന്‍ സെഷനില്‍ തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ സംവിധായകന്‍ ഗിരീഷ് എ.ഡിയും തിരക്കഥാകൃത്ത് ഡിനോയ് പൗലോസും ക്ലാസുകളെടുക്കുകയും പങ്കെടുക്കുന്നവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ പറയുകയും ചെയ്യും.
ഞായറാഴ്ച (ഏപ്രില്‍ 26) വൈകീട്ട് 4 മണി മുതലാണ് 90 നീണ്ടു നില്‍ക്കുന്ന ഓണ്‍ലൈന്‍ സെഷന്‍ നടക്കുക. മുന്‍പ് രണ്ടു പ്രാവശ്യം നടത്തിയ സെഷനുകളിലൂടെ സമാഹരിച്ച ഫീസും ചെയ്തതുപോലെ ഈ സെഷനിലൂടെ ലഭിക്കുന്ന ഫീസ് തുക മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലേയ്ക്ക് സംഭാവന ചെയ്യുമെന്ന് ഡ്രീംകാച്ചറിന്റെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
പങ്കെടുക്കുന്നതിന് ഒരാള്‍ നിന്ന് 300 രൂപയാണ് ഫീസ് നല്‍കേണ്ടത്. വിഷുദിനത്തില്‍ തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്, ഉയരെ സംവിധായകന്‍ മനു അശോകന്‍ എന്നിവര്‍ നയിച്ച ക്ലാസുകളില്‍ പങ്കെടുത്ത 103 അംഗങ്ങളില്‍ നിന്ന് ഫീസായി ലഭിച്ച 32,100 രൂപയും ബുധനാഴ്ച (ഏപ്രില്‍ 22) ടേക്ക് ഓഫ് സംവിധായകന്‍ മഹേഷ് നാരായണനും ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസും നയിച്ച സെഷനില്‍ പങ്കെടുത്ത 70 പേരില്‍ നിന്നു ലഭിച്ച 21000 രൂപയും ദുരിതാശ്വാസനിധിയിലേയ്ക്ക് കൈമാറിയിരുന്നു.
ഞായറാഴ്ച നടക്കുന്ന സെഷനില്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാവുന്ന ലിങ്ക് https://rzp.io/l/iK1kcso. വിവരങ്ങള്‍ക്ക് 80865 38111
Content Highlights: thanneer mathan dinangal Cinema crew conducts Film Studies during Lock Down, Gireesh AD, TR shamsudheen
Published: 24 Apr 2020, 01:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented