തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ക്കു ശേഷം പ്ലാന്‍ ജെ സ്റ്റുഡിയോസ് ജോമോന്‍ ടി ജോണ്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു.
50നും 55നും മധ്യേ പ്രായമുള്ളവര്‍ക്ക് അച്ഛനാകാനും 45നും 55നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അമ്മയാകാനും അവസരമുണ്ട്. വിവിധ കഥാപാത്രങ്ങള്‍ക്കായി 35നും 45നും ഇടയില്‍ പ്രായമുള്ള പുരുഷന്‍മാരെയും സ്ത്രീകളെയും അണിയറപ്രവര്‍ത്തകര്‍ തേടുന്നുണ്ട്. അതേ സമയം ചുറുചുറുക്കാര്‍ന്ന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സിനിമയിലേക്ക് ആവശ്യമുണ്ട്. പ്രായപരിധി: 9നും 14നുമിടയില്‍. എറണാകുളം വൈപ്പിന്‍ ഭാഗത്തു താമസിക്കുന്നവര്‍ക്കാണ് മുന്‍ഗണന. താത്പര്യമുള്ളവര്‍ ബയോഡാറ്റയും ഫോട്ടോകളും ഒരു മിനിറ്റില്‍ കവിയാത്ത പെര്‍ഫോമന്‍സ് വീഡിയോയും അയയ്ക്കാനുമാണ് അണിയറപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അയയ്‌ക്കേണ്ട അവസാന തീയതി : ഫെബ്രുവരി 15.
Content Highlights : producers of thanneermathan dinangal movie with casting call for their new movie
Published: 29 Jan 2020, 02:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented