ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന 'ഒറ്റക്കൊമ്പൻ' എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ തെന്നിന്ത്യൻ മ്യൂസിക് സെൻസേഷൻ ആയ തമൻ മലയാളത്തിലെത്തുന്നു. ഒറ്റക്കൊമ്പന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് തമൻ ആണെന്ന വിവരം ഔദ്യോഗികമായി അണിയറ പ്രവർത്തകർ പുറത്തുവിട്ടു. നായകനായ സുരേഷ് ഗോപിയുടെ ജന്മദിനത്തിലാണ് ചിത്രത്തിൽ നിന്നുള്ള വമ്പൻ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുന്നത്.
തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയതും താരമൂല്യമുള്ളതുമായ തമനെ പോലെയൊരു സംഗീതപ്രതിഭയെ, ഒറ്റക്കൊമ്പനിലൂടെ മലയാളത്തിൽ എത്തിക്കാൻ സാധിച്ചത് ഏറെ അഭിമാനം നൽകുന്ന കാര്യമാണെന്ന് ചിത്രത്തിന്റെ എക്‌സ്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നിരുന്നു.
വലിയ മുതൽമുടക്കിൽ മാസ് ആക്ഷൻ ചിത്രമായി ആണ് 'ഒറ്റക്കൊമ്പൻ' ഒരുക്കുന്നത്. അഭിനയ ആണ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ലാൽ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, ലാലു അലക്‌സ്, കബീർ ദുഹാൻ സിങ്, ജോണി ആന്റണി, ബിജു പപ്പൻ, മേഘ്‌ന രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങൾ. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങൾ ഉൾപ്പെടെ എഴുപതിൽപ്പരം അഭിനേതാക്കൾ ചിത്രത്തിൽ വേഷമിടുന്നുണ്ട്.
സുരേഷ് ഗോപി എന്ന നടനിൽനിന്നും താരത്തിൽനിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാവിധ മാസ് ഘടകങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 'ഒറ്റക്കൊമ്പൻ' കൂടാതെ ജയസൂര്യ നായകനായ 'കത്തനാർ', എസ്.ജെ. സൂര്യ നായകനായ 'കില്ലർ', മോഹൻലാൽ നായകനായ 'L367' എന്നിവയാണ് ഗോകുലം മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മറ്റു വമ്പൻ ചിത്രങ്ങൾ. ഇത് കൂടാതെ 'പ്രകമ്പനം' സംവിധായകൻ വിജേഷ് പാണത്തൂർ ഒരുക്കുന്ന പുതിയ ചിത്രവും ശ്രീഗോകുലം മൂവീസ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
കോ പ്രൊഡ്യൂസേഴ്‌സ്: ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസർ: കൃഷ്ണമൂർത്തി. രചന: ഷിബിൻ ഫ്രാൻസിസ്, ഛായാഗ്രഹണം: ഷാജികുമാർ, സംഗീതം: തമൻ, എഡിറ്റിങ്: ഷഫീഖ് വി.ബി, ഗാനങ്ങൾ: വയലാർ ശരത് ചന്ദ്രവർമ, കലാസംവിധാനം: ഗോകുൽ ദാസ്, ആക്ഷൻ: കലൈ കിങ്‌സൺ, ഫീനിക്‌സ് പ്രഭു, സ്റ്റണ്ട് സിൽവ, നൃത്തസംവിധാനം: സാൻഡി, സൗണ്ട് ഡിസൈൻ: എം.ആർ. രാജാകൃഷ്ണൻ, മേക്കപ്പ്: റോണക്‌സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ: അനീഷ് ഗോപി, അക്ഷയ പ്രേംനാഥ്, പ്രൊഡക്ഷൻ കൺട്രോളർ: സിദ്ദു പനയ്ക്കൽ, കാസ്റ്റിങ് ഡയറക്ടർ: ബിനോയ് നമ്പാല, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ്: കെ.ജെ. വിനയൻ, ദീപക് നാരായൺ, പ്രൊഡക്ഷൻ മാനേജേർ: പ്രഭാകരൻ കാസർകോട്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ്: നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി, ഫോട്ടോ: റോഷൻ, ജിത്തു ഫ്രാൻസിസ്, ഡിസൈൻ: യെല്ലോ ടൂത്ത്‌സ്, പിആർഒ: വാഴൂർ ജോസ്, ശബരി.
Content Highlights: Music composer Thaman S officially debuts in Malayalam cinema with Ottakkomban., Ottakkomban is a high-budget mass action entertainer starring Suresh Gopi., The film features an ensemble cast including Lal, Chemban Vinod Jose, and Abhinaya., Produced by Gokulam Gopalan under the banner of Sree Gokulam Movies., Other major upcoming projects from the production house include Kathanar and L367
Published: 26 Jun 2026, 09:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented