
ക്രിസ്റ്റഫർ നോളന്റെ പുതിയ ചിത്രം ടെനറ്റ് റിലീസിനൊരുങ്ങുന്നു. ഡിസംബർ നാലിനാണ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്. വാർണർ ബ്രദേഴ്സ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ നടി ഡിംപിൾ കപാഡിയയാണ് ഈ വിവരം പുറത്തുവിട്ടത്. ഡിംബിൾ കബാഡിയയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.
കഥാപശ്ചാത്തലം കൊണ്ടും സാങ്കേതികതയും കൊണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുതപ്പെടുത്തുന്ന സംവിധായകനാണ് നോളൻ. 'ടെനറ്റ്' എന്ന പുതിയ സിനിമയും ഈ കാര്യത്തിൽ ഒട്ടും പിന്നില്ലല്ലെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. മൂന്നാം ലോക മഹായുദ്ധത്തിൽനിന്നു ലോകത്തെ രക്ഷിക്കാനുള്ള പുറപ്പാടിലാണ് നോളന്റെ നായകന്മാരായ ജോൺ ഡേവിഡ് വാഷിംഗ്ടണും റോബർട്ട് പാറ്റിൻസണും. സിങ്കോപി പ്രൊഡക്ഷനിൽ എമ്മ തോമസും നോളനും ചേർന്നാണ് സിനിമ നിർമിക്കുന്നത്. എലിസബത്ത് ഡെബിക്കി, ആരോൺ ടെയ്ലർ ജോൺസൺ എന്നിവരും ടെനറ്റിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.
ഏഴോളം രാജ്യങ്ങളിലായാണ് ടെനറ്റ് ചിത്രീകരിച്ചിരിക്കുന്നത്. വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്.
Content Highlights: Tenet Christopher Nolan Movie to release in India On December Dimple Kapadia
Published: 23 Nov 2020, 11:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented