ഹോളിവുഡ് സംവിധായകന് ക്രിസ്റ്റഫര്‍ നോളന്റെ അടുത്ത സിനിമ പ്രഖ്യാപിച്ചു. ഗ്രീക്ക് കവി ഹോമറിന്റെ ഇതിഹാസകാവ്യമായ 'ഒഡീസി'യെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. പുതിയ ഐമാക്സ് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് സിനിമ. യൂണിവേഴ്സല്‍ പിക്ചേഴ്സാണ് നിര്‍മാണം. അണുബോംബിന്റെ പിതാവെന്നറിയപ്പെടുന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന് ജെ. റോബര്‍ട്ട് ഓപ്പന്‍ഹൈമറുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ 'ഓപ്പന്‍ഹൈമറി'ന് ശേഷം നോളന് ഒരുക്കുന്ന ചിത്രമാണ് 'ദ ഒഡീസി.'
ട്രോജന്‍ യുദ്ധത്തിന് ശേഷം ഗ്രീസിന്റെ നിര്‍ണ്ണായക വിജയം ഉറപ്പാക്കിയ ഇത്താക്കയിലെ രാജാവായ ഒഡീസിയസിന്റെ ദീര്‍ഘവും ദുര്‍ഘടം പിടിച്ചതുമായ മടക്കയാത്രയും അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ ഇത്താക്കയില്‍ സംഭവിക്കുന്ന പ്രശ്നങ്ങളുമാണ് 'ദ ഒഡീസി'യുടെ ഇതിവൃത്തം
മാറ്റ് ഡാമണ്, ടോം ഹോളണ്ട്, സെന്‍ഡയ എന്നിവരുള്‍പ്പെടെയുള്ള ഒരു വന്‍താരനിര ചിത്രത്തില്‍ വേഷമിടുന്നു. 2026 ജൂലൈയിൽ ല്‍ സിനിമ റിലീസ് ചെയ്യും.
Content Highlights: Christopher Nolan's Film starring Matt Damon, Tom Holland, Zendaya is titled The Odyssey
Published: 25 Dec 2024, 11:32 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented