ഭാഷയുടെ അതിർവരമ്പുകൾ മറികടന്ന് തന്നെ സ്‌നേഹിക്കുന്ന ആരാധകരോടും അവർ സ്‌നേഹം അറിയിച്ചു.

തമിഴ്‌നാട് സർക്കാരിന്റെ ഏറ്റവും മികച്ച നടിക്കുള്ള പുരസ്‌കാരം സ്വീകരിച്ചതിന് പിന്നാലെ പ്രതികരിച്ച് നടി മഞ്ജു വാര്യർ. ജീവിതം നിങ്ങൾക്കായി കരുതിവെച്ചത് നിങ്ങളെ തേടിയെത്തും എന്നാണ് നടി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
തമിഴ്‌നാട് ഗവൺമെന്റിനും മഞ്ജുവിന് പുരസ്‌കാരം നേടിക്കൊടുത്ത അസുരൻ എന്ന ചിത്രത്തിലെ നായകൻ ധനുഷിനും സംവിധായകൻ വെട്രിമാരനും നിർമാതാവ് കലൈപുലി എസ് താണുവിനും അസുരൻ ടീമിലെ ഓരോരുത്തർക്കും നന്ദി പറയുന്നുവെന്നും നടി കുറിച്ചു. ഭാഷയുടെ അതിർവരമ്പുകൾ മറികടന്ന് തന്നെ സ്‌നേഹിക്കുന്ന ആരാധകരോടും അവർ സ്‌നേഹം അറിയിച്ചു. പുരസ്‌കാരം സ്വീകരിക്കുന്ന വീഡിയോയും പുരസ്‌കാരത്തിന്റെ ചിത്രവും മഞ്ജു ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഇതിന് താഴെ ഒട്ടേറെപ്പേരാണ് നടിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് കമന്റ് ചെയ്തത്.
2016 മുതൽ 2022 വരേയുള്ള ഏഴ് വർഷത്തെ പുരസ്‌കാരങ്ങളാണ് തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചത്. മഞ്ജുവിനെ കൂടാതെ അപർണ ബാലമുരളി, ലിജോമോൾ ജോസ്, നയൻതാര, കീർത്തി സുരേഷ് തുടങ്ങിയ മലയാളി നടിമാരും വ്യത്യസ്ത വർഷങ്ങളിലായി മികച്ച നടിയെന്ന പുരസ്‌കാരം നേടി. അപർണ ബാലമുരളിയും കീർത്തി സുരേഷും പുരസ്‌കാരം സ്വീകരിക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഇവരെക്കൂടാതെ ജ്യോതിക, സായ് പല്ലവി എന്നിവരും പുരസ്‌കാരം നേടി.
Content Highlights: tamilnadu government best actress award manju warrier
Published: 14 Feb 2026, 05:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented