ബോളിവുഡ് താരം സ്വര ഭാസ്കറിന്റെ എക്സ് അക്കൗണ്ട് സസ്പെൻഡ് ചെയ്തു. റിപ്പബ്ലിക് ദിനത്തിൽ പങ്കുവെച്ച പോസ്റ്റാണ് ഇതിന് കാരണമെന്ന് താരം ഇൻസ്റ്റഗ്രാമിൽ കൂടി അറിയിച്ചു. റിപ്പബ്ലിക് ദിനത്തിൽ താൻ പങ്കുവെച്ച രണ്ട് ചിത്രങ്ങളാണ് തന്റെ അക്കൗണ്ട് എന്നെന്നേക്കുമായി സസ്പെന്‍ഡ് ചെയ്യാന്‍ കാരണമെന്ന് സ്വര ഭാസ്കർ വ്യക്തമാക്കി.
'ഗാന്ധീ, നിങ്ങളുടെ ഘാതകർ ഇപ്പോഴും ജീവിക്കുന്നു എന്നതിൽ ഞങ്ങൾ ലജ്ജിക്കുന്നു' എന്നായിരുന്നു സ്വര ഭാസ്കർ എക്സിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രം. മറ്റൊന്ന്, കൈയിൽ ഇന്ത്യൻ പതാകയുമേന്തി നിൽക്കുന്ന തന്റെ കുട്ടിയുടെ ചിത്രമായിരുന്നു. കുട്ടിയുടെ മുഖം മറച്ചുവെച്ചായിരുന്നു ചിത്രം പങ്കുവെച്ചത്. ഇത് രണ്ടിലും പകർപ്പവകാശനിയമലംഘനം ചൂണ്ടിക്കാട്ടിയാണ് എക്സ് നടപടിയെടുത്തിരിക്കുന്നതെന്നാണ് സ്വര ഭാസ്കര്‍ പറയുന്നത്.
തനിക്കെതിരേ എക്സിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്ന നടപടി പരിഹാസജനകമാണെന്നും ന്യായീകരണമർഹിക്കാത്തതെന്നും താരം പറഞ്ഞു. എക്സ് അധികൃതരുടെ ഭാഗത്ത് നിന്നുള്ള സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ടടക്കം പങ്കുവെച്ചു കൊണ്ടാണ് സ്വര ഭാസ്കറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ഈ ചിത്രങ്ങൾക്കെതിരേ ലഭിച്ച മാസ് റിപ്പോർട്ടിങ്ങാണ് ഇത്തരത്തിൽ ഒരു നടപടിയിലേക്ക് തങ്ങൾ നീങ്ങിയതെന്ന് എക്സ് അയച്ച സന്ദേശത്തിൽ പറയുന്നു. ഈ നടപടി തന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് സ്വര ഭാസ്കർ കൂട്ടിച്ചേർത്തു.
Content Highlights: swara bhaskars X account permanently suspended
Published: 30 Jan 2025, 08:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented