ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന 'സ്വച്ഛന്ദമൃത്യു' മേയ് പതിനഞ്ചിന് പ്രദർശനത്തിനെത്തുന്നു. ദയാവധം പ്രമേയമാക്കി അവതരിപ്പിക്കുന്ന ചിത്രത്തിൽ ജയകുമാർ, കോട്ടയം സോമരാജ്, ഡോ. സൈനുദ്ദീൻ പട്ടാഴി, ഖുറേഷി ആലപ്പുഴ, അഷ്‌റഫ്, നജ്മൂദ്ദീൻ, ശ്രീകല ശ്യാം കുമാർ, മോളി കണ്ണമാലി, ശയന ചന്ദ്രൻ, അർച്ചന, ധന്യ തുടങ്ങിയവരും അഭിനയിക്കുന്നു.
വൈഡ് സ്‌ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം കുമാർ നിർവഹിക്കുന്നു. സുധിൻലാൽ, നജ്മൂദ്ദീൻ, ഷാൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
ജൊഫി തരകൻ, ഷഹീറ നസീർ എന്നിവരുടെ വരികൾക്ക് നിഖിൽ മോഹൻ, നവനീത് എന്നിവർ സംഗീതം പകരുന്നു.
എഡിറ്റർ: ഷിനോ ഷാബി, പ്രൊഡക്ഷൻ കൺട്രോളർ: ദീപു എസ്. കുമാർ, കല: സാബു എം. രാമൻ, മേക്കപ്പ്: അശ്വതി, വസ്ത്രാലങ്കാരം: വിനു ലാവണ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു കലഞ്ഞൂർ, സ്റ്റിൽസ്: ശ്യാം ജിത്തു, ഡിസൈൻ: സൂരജ് സുരൻ, വിതരണം: 72 ഫിലിംസ്, ഇതിൻസ്, പിആർഒ: എ.എസ്. ദിനേശ്.
Content Highlights: Directed by Shan Kecheri, Thematic focus on euthanasia (dayavadham), Starring Shivaji Guruvayoor and Jayaraj Warrier, Theatrical release scheduled for May 15, 2026, Produced by Wide Screen Media Productions
Published: 06 May 2026, 03:53 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented