
മുൻ ലോകസുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിത സെന്നും ഫാഷൻ മോഡലുമായ റോഹ്മാൻ ഷോവലും തമ്മിലുള്ള പ്രണയം ഏറെ നാളായി ഗോസിപ്പ് കോളങ്ങളിലെ ചർച്ചാവിഷയമാണ്. മക്കൾക്കും റോഹ്മാനുമൊപ്പമുള്ള ചിത്രങ്ങൾ സുസ്മിത സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.
ഒന്നര വർഷത്തോളമായി ഇരുവരും ഒന്നിച്ചാണ് താമസവും. പതിനഞ്ച് വയസ് പ്രായവ്യത്യാസമുണ്ട് സുസ്മിതയും രോഹ്മാനും തമ്മിൽ. 44 കാരിയാണ് സുസ്മിത രോഹ്മാന് 29 ഉം എന്നാൽ ഈ പ്രായവ്യത്യാസത്തിന്റെ കാര്യം രോഹ്മാൻ മറച്ചുവച്ചിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് സുസ്മിത.
ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
"എന്തുകൊണ്ടോ ആദ്യമൊന്നും റോഹ്മാൻ പ്രായം വെളിപ്പെടുത്താൻ തയാറായില്ല. ഞാൻ ചോദിച്ചുകൊണ്ടേയിരുന്നു. എത്രയാണ് നിന്റെ പ്രായം ? കാഴ്ചയിൽ വളരെ ചെറുപ്പമാണല്ലോ ?എന്നെല്ലാം. അപ്പോഴൊക്കെ ‘ഊഹിക്കൂ’ എന്നായിരുന്നു അവന്റെ മറുപടി. പിന്നീടാണ് രോഹ്മാൻ ഇത്ര ചെറുപ്പമാണെന്നു ഞാൻ അറിഞ്ഞത്. അതുകൊണ്ടായിരിക്കാം ഒരുപക്ഷേ അവൻ മറുപടി നൽകാതിരുന്നത്. ഈ ബന്ധം ഞങ്ങൾ തിരഞ്ഞെടുത്തതല്ല. ഈ ബന്ധം ഞങ്ങളെ തിരഞ്ഞെടുത്തതാണ് ’’ സുസ്മിത പറയുന്നു.
2017 ൽ ഒരു ഫാഷൻ ഷോയിൽ വച്ചാണ് സുസ്മിതയും റോഹ്മാനും പരിചയപ്പെടുന്നത്. ആ സൗഹൃദം പ്രണത്തിന് വഴിമാറുകയായിരുന്നു. ഈ പ്രായവ്യത്യാസത്തിന്റെ പേരിലും വിമർശനങ്ങൾ നേരിട്ടിരുന്നെങ്കിലും ഇരുവരും അതിനെ പുഞ്ചിരിയോടെയാണ് നേരിട്ടത്.
രണ്ട് പെൺമക്കളാണ് സുസ്മിതയ്ക്ക്. റെനിയും അലിഷയും..ഇരുവരെയും താരം ദത്തെടുക്കുകയായിരുന്നു. 2001 ലാണ് സുസ്മിത മൂത്തമകൾ റെനിയെ ദത്തെടുത്തത്. രണ്ടാമത്തെ മകൾ അലിഷയെ 2010 ലും.
Content Highlights : Sushmita Sen says boyfriend Rohman Shawl initially hid he was 15 years younger to her
Published: 13 Jun 2020, 05:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented