സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന 'ഒറ്റക്കൊമ്പനി'ലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു. എട്ട് വയസുള്ള ഇരട്ട കുട്ടികളെയും (പെൺകുട്ടികൾ), 11-14 വയസ് പ്രായമുള്ള പെൺകുട്ടികളെയും, 4-5 വയസ് പ്രായമുള്ള ആൺകുട്ടികളെയുമാണ് അഭിനേതാക്കളായി വേണ്ടത്.

To advertise here,

സുരേഷ് ഗോപിയുടെ 250-മത്തെ ചിത്രമാണ് ഒറ്റക്കൊമ്പൻ. ഷിബിൻ ഫ്രാൻസിസ് രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം ഷാജി കുമാർ ആണ്. സംഗീത സംവിധാനം ഹർഷവർധൻ രാമേശ്വർ.

ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ഒറ്റക്കൊമ്പനിൽ പാലാക്കാരൻ അച്ചായന്റെ വേഷത്തിലാണ് സുരേഷ് ഗോപിയെത്തുന്നത്. വലിയ വിവാദങ്ങളിലൂടെ കടന്നുപോയ ചിത്രമാണ് ഒറ്റകൊമ്പൻ. പൃഥ്വിരാജ് - ഷാജി കൈലാസ് - ജിനു എബ്രഹാം ചിത്രമായ കടുവയുടെ കഥയും കഥാപാത്രങ്ങളുമായി സാമ്യമുണ്ട് എന്ന നിലയിലായിരുന്നു വിവാദം. കടുവാക്കുന്നേൽ കുറുവച്ചനെന്ന പേര് പിന്നീട് ഒറ്റക്കൊമ്പൻ എന്ന് മാറ്റുകയായിരുന്നു. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമിക്കുന്നത്.

Content Highlights : Suresh gopi Movie Ottakomban Casting Call Tomichan Mulakupadam