
നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി-ജോഷി ടീം ഒന്നിക്കുന്ന പാപ്പൻ എന്ന ചിത്രത്തിന്റെ ഗ്രാൻഡ് ട്രെയിലർ പുറത്തിറങ്ങി. അത്യന്തം സസ്പെൻസ് നിറഞ്ഞതാണ് ട്രെയിലർ. ചിത്രത്തിന്റെ ആദ്യം പുറത്തുവന്ന ട്രെയിലറിനും വൻസ്വീകരണം ലഭിച്ചിരുന്നു.
എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ സുരേഷ് ഗോപി എത്തുന്നത്. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന പാപ്പൻ സുരേഷ്ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രംകൂടിയാണ്. ഗോകുൽ സുരേഷ്, നീത പിള്ള, നൈല ഉഷ, വിജയരാഘവൻ, ജനാർദനൻ, ടിനി ടോം, നന്ദു, ചന്തുനാഥ്, ആശ ശരത് തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളിൽ.
ആദ്യമായാണ് സുരേഷ് ഗോപിയും ഗോകുലും ഒരു സിനിമയിൽ ഒന്നിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ക്യൂബ്സ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും ഷരീഫ് മുഹമ്മദും ചേർന്ന് നിർമ്മിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആർ ജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി.
എഡിറ്റർ -ശ്യാം ശശിധരൻ, സംഗീതം -ജേക്സ് ബിജോയ്, സൗണ്ട് ഡിസൈൻ -വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ , ആർട്ട് -നിമേഷ് എം താനൂർ, മേക്കപ്പ് -റോണെക്സ് സേവ്യർ, കോസ്റ്റ്യൂം -പ്രവീൺ വർമ, പ്രൊഡക്ഷൻ കൺട്രോളർ -എസ് മുരുകൻ , ചീഫ് അസോസിയേറ്റ് ഡയറക്ടർ -സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ് -നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻസ് -ഓൾഡ് മങ്ക്സ്, പി ആർ. ഒ മഞ്ജു ഗോപിനാഥ്.
ഈ മാസം 29-ന് ആഘോഷ് സിനിമാസും, ചാന്ദ് വി മൂവീസും ചേർന്ന് ചിത്രം തീയറ്ററുകളിൽ എത്തിക്കും.
Content Highlights: suresh gopi joshiy movie paappan trailer, paappan movie, gokul suresh and suresh gopi
Published: 23 Jul 2022, 09:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented