
സുരേഷ് ഗോപി-ജോഷി ചിത്രം 'പാപ്പൻ' രാഷ്ട്രീയ സിനിമയാണെന്ന് പ്രചരിപ്പിക്കുന്നതിനെതിരെ നടി മാലാ പാർവതി. നടി സോഷ്യൽ മീഡിയയിൽ പാപ്പന്റെ പോസ്റ്റർ പങ്കുവച്ചതിന് പിന്നാലെ നിരവധി മോശം കമന്റുകൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി അവർ രംഗത്തെത്തിയത്.
രാഷ്ട്രീയ എതിർപ്പുകൾ രാഷ്ട്രീയമായി തീർക്കണമെന്നും ഇത്തരം കമന്റുകൾ ഒഴിവാക്കണമെന്നും അവർ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. 'ബഹുമാനപ്പെട്ട എഫ്ബി പേജിലെ സ്‌നേഹിതരേ, ഒരപേക്ഷയുണ്ട്.'പാപ്പൻ' എന്ന ചിത്രത്തിന്റെ ഒരു പോസ്റ്റർ, ഷെയർ ചെയ്തതോടെ പോസ്റ്ററിന്റെ താഴെ ചില മോശം കമന്റുകൾ കാണാനിടയായി. ദയവ് ചെയ്ത് അത് ഒഴിവാക്കുക. നിങ്ങളുടെ രാഷ്ട്രീയ എതിർപ്പുകൾ.. രാഷ്ട്രീയമായി തീർക്കുക' എന്നാണ് മാലാ പാർവതി കുറിച്ചത്.
കഴിഞ്ഞദിവസമാണ് പാപ്പൻ എന്ന ചിത്രത്തിന്റെ വിജയത്തേക്കുറിച്ചുള്ള ഒരു പോസ്റ്റർ മാലാ പാർവതി തന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റിന് താഴെ സുരേഷ് ഗോപിയുടെ രാഷ്ട്രീയം സൂചിപ്പിച്ചുകൊണ്ട് നിരവധി കമന്റുകൾ വന്നിരുന്നു. ഇതിനുള്ള മറുപടിയാണ് നടി ഇപ്പോൾ നൽകിയിരിക്കുന്നത്.
മൂന്ന് ദിവസം മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാലാ പാർവതിയും ചിത്രത്തിൽ നിർണായകവേഷത്തിലെത്തുന്നുണ്ട്.
Content Highlights: Actress Maala Parvathi Facebook Post, Paappan Movie, Suresh Gopi and Joshiy
Published: 01 Aug 2022, 08:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented