ജോഷിയുടെ സുരേഷ് ഗോപി ചിത്രം പാപ്പൻ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും വിജയക്കുതിപ്പ് തുടരുന്നു. കനത്ത മഴയിലും കേരളത്തിൽ നിന്നു മാത്രം ബമ്പർ കളക്ഷനാണ് ചിത്രം നേടിയത്. ഇതിനോടകം തന്നെ ഈ വർഷം ഏറ്റവും അധികം കളക്ഷൻ നേടിയ ടോപ് ഫൈവ് മലയാള ചിത്രങ്ങളുടെ പട്ടികയിലും പാപ്പൻ ഒരാഴ്ചയ്ക്കുള്ളിൽ പ്രവേശിച്ചുകഴിഞ്ഞു.

To advertise here,

കേരളത്തിൽ റിലീസ് ചെയ്ത 250 ൽ അധികം തീയേറ്ററുകളിലും ചിത്രം ഹൗസ്ഫുൾ ഷോകളുമായി രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് മുതൽ ചിത്രം കേരളത്തിനു പുറത്തും പ്രദർശനത്തിനെത്തുകയാണ്. മറ്റു സംസ്ഥാനങ്ങളിൽ 132 തീയറ്ററുകളിലാണ് പാപ്പൻ എത്തുക. റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ അന്യസംസ്ഥാന വിതരണാവകാശം വിറ്റുപോയത്.

ഗൾഫ് രാജ്യങ്ങളിൽ മാത്രം ചിത്രം പ്രദർശനത്തിനെത്തുക 108 സ്ക്രീനുകളിലാണ്.  സമീപകാലത്ത് ഒരു മലയാള ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന സ്ക്രീൻ കൗണ്ട് ആണിത്. അമേരിക്കയിൽ ചിത്രം ഇന്നുമുതൽ 62 തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. കൂടാതെ മറ്റ് പല വിദേശ രാജ്യങ്ങളിലും ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.
 
ആർ.ജെ ഷാൻ രചന നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ്. ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് ചിത്രം തീയേറ്ററുകളിൽ എത്തിച്ചത്. പി ആർ ഒ -മഞ്ജു ഗോപിനാഥ്