ഓസ്ട്രേലിയയിൽ നടക്കുന്ന മലയാള നാടകോത്സവത്തിൽ പങ്കെടുക്കാൻ തൃശ്ശൂരിൽനിന്നുള്ള സംഘം യാത്ര പുറപ്പെട്ടു. നാടക- സിനിമാനടന്മാരായ സുനിൽ സുഖദയും ശ്രീകുമാറും അപ്പുണ്ണി ശശിയും നാടകപ്രവർത്തകൻ കെ.വി. ഗണേഷുമാണ് മെൽബണിലേക്കു പുറപ്പെട്ടത്.
ഓസ്ട്രേലിയയിൽ മലയാളികൾക്കിടയിൽ സജീവമായി പ്രവർത്തിക്കുന്ന സമത ഓസ്ട്രേലിയയും വിപഞ്ചിക ഗ്രന്ഥശാലയും ചേർന്നൊരുക്കുന്ന ജനകീയ നാടകോത്സവത്തിൽ ഇവർ നാടകങ്ങൾ അവതരിപ്പിക്കും.
ഡുയോസ് തിയേറ്റർ തൃശ്ശൂരിനുവേണ്ടി ടാർസൻ എന്ന നാടകമാണ് സുനിൽ സുഖദയും ശ്രീകുമാറും അവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് എന്ന നാടകവുമായി കോഴിക്കോട്ടുനിന്ന് അപ്പുണ്ണി ശശിയും പങ്കെടുക്കുന്നുണ്ട്. രണ്ട് നാടകങ്ങളുടെയും രചനയും സംവിധാനവും നിർവഹിച്ചത് ജയപ്രകാശ് കുളൂരാണ്.
മേയ് 11-ന് മെൽബണിലെ ബോക്സ് ഹിൽ ടൗൺ ഹാളിലാണ് അവതരണം. 12-ന് രംഗചേതന ആർട്ടിസ്റ്റിക് ഡയറക്ടർ കെ.വി. ഗണേഷ് നയിക്കുന്ന ഓട്ടിസവും തിയേറ്റർ തെറാപ്പിയും എന്ന വിഷയത്തിൽ തിയേറ്റർ വർക്‌ഷോപ്പും നാടകോത്സവത്തിന്റെ ഭാഗമായി നടത്തുന്നുണ്ട്.
Content Highlights: sunil sukhada, sreekumar, apunni sasi actors, drama festival, Australia
Published: 08 May 2024, 11:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented