
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍-അറബിക്കടലിന്റെ സിംഹത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്.
ചിത്രത്തില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്നൊരു കഥാപാത്രമുണ്ട്. ആ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുനില്‍ ഷെട്ടിയുടെ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മാമാങ്കത്തില്‍ അതേപേരിലുള്ള കഥാപാത്രത്തെ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ചിരുന്നു.
സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് 'മരക്കാര്‍- അറബിക്കടലിന്റെ സിംഹം'.
മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ അര്‍ജുന്‍ സര്‍ജ, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, പ്രഭു എന്നിങ്ങനെ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കുന്നു.ആന്റണി പെരുമ്പാവൂര്‍, സി.ജെ റോയ്, സന്തോഷ് കുരുവിള എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.
അഞ്ചു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ലോകമെമ്പാടുമുള്ള 5000 തിയേറ്ററുകളിലായി 2020 മാര്‍ച്ച് 26 ന് ചിത്രം റിലീസിനെത്തും.
Content Highlights : sunil shetty as chandroth panicker in marakkar-arabikkadalinte simham
Published: 24 Jan 2020, 02:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented