
മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മരക്കാർ അറബിക്കടലിന്റെ സിംഹത്തിന് ആശംസകൾ നേർന്ന് സംവിധായകൻ വി.എ ശ്രീകുമാർ. മോഹൻലാലും അദ്ദേഹത്തിന്റെ സിനിമയും വീണ്ടും ചരിത്രമാവുകയാണെന്നും പൂർണ്ണമായും സ്റ്റുഡിയോയിൽ ചിത്രീകരിച്ച കുഞ്ഞാലിമരയ്ക്കാർ മലയാളത്തിന് നൽകുന്നത് പുതിയ സാധ്യതകളാണെന്നും ശ്രീകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു
വി.എ ശ്രീകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഏറ്റവും കൂടുതൽ റിലീസിങ് സ്ക്രീനുകൾ!
റിലീസിന് മുൻപ് 100 കോടി കളക്ഷൻ!
വീണ്ടും ലാലേട്ടനും അദ്ദേഹത്തിന്റെ സിനിമയും ചരിത്രമാവുകയാണ്. പൂർണ്ണമായും സ്റ്റുഡിയോയിൽ ചിത്രീകരിച്ച കുഞ്ഞാലിമരയ്ക്കാർ മലയാളത്തിന് നൽകുന്നത് പുതിയ സാധ്യതകളാണ്. 25 വർഷം പ്രിയേട്ടനും ലാലേട്ടനും മനസിൽ കൊണ്ടു നടന്ന സിനിമയും കഥാപാത്രവുമാണ് മരയ്ക്കാർ. കാലാപാനി എന്ന ദൃശ്യാനുഭവം 25 വർഷങ്ങൾക്ക് മുൻപ് നൽകിയ പ്രിയേട്ടൻ മരയ്ക്കാറിലൂടെ നൽകുന്നത് എന്താകും എന്നറിയാൻ ഞാനും കാത്തിരിക്കുന്നു- കടൽ കാണാത്ത കടൽ സിനിമ, സാങ്കേതികതയുടെ അൽഭുത സമുദ്രം തന്നെയാകും!
ഇന്ത്യയിലെ മുൻനിര നിർമ്മാതാക്കൾ ലാലേട്ടന്റെ സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന് എനിക്ക് ബോധ്യപ്പെട്ട മാസങ്ങളാണ് കടന്നു പോയത്. പുതിയ സിനിമകളുമായി ബന്ധപ്പെട്ട ചർച്ചകൾ മുംബൈയിൽ നടക്കുകയാണ്. ലാലേട്ടനെ വമ്പൻ ബാനറുകൾ പ്രതീക്ഷിക്കുന്നു. ഒടിടിയിൽ ദൃശ്യം2 സൃഷ്ടിച്ച ചലനം അത്ര വലുതാണ്.
കുഞ്ഞാലി മരയ്ക്കാർ വമ്പൻ വിജയമാകും. യഥാർത്ഥ ബിഗ് ബജറ്റ് സിനിമകൾക്ക്, സാങ്കേതിക മേന്മയ്ക്ക് ഈ വിജയം ആവശ്യമാണ്. മലയാളത്തിന്റെ ബിഗ് സിനിമകൾക്കായി ആന്റണി പെരുമ്പാവൂർ എടുക്കുന്ന മുൻകൈ എത്ര പ്രശംസിച്ചാലും മതിയാകില്ല. സിനിമ ഞാൻ തിയറ്ററിൽ കാണും. കുഞ്ഞാലി മരയ്ക്കാറിന് എല്ലാ ഭാവുകങ്ങളും.
ചരിത്രം കുറിച്ചാണ് മരക്കാർ തീയേറ്ററുകളിലെത്തിയത്. അർദ്ധരാത്രി 12 മണിക്ക് തുടങ്ങിയ ഫാൻസ് ഷോ മുതൽ ആരാധകർ ആഘോഷമാക്കുകയാണ്.
റിലീസിന് മുമ്പേ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ചിത്രം ചരിത്രം കുറിച്ചിരുന്നു. റിസർവേഷനിലൂടെ മാത്രമാണ് ചിത്രം 100 കോടി ക്ലബിൽ എത്തിയത്. മരക്കാർ റിലീസ് പ്രഖ്യാപിച്ച അന്ന് മുതൽ തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു.
റെക്കോർഡ് സൃഷ്ടിച്ചാണ് ചിത്രം ഡിസംബർ 2ന് ലോകവ്യാപകമായി റിലീസിനെത്തിയത്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള 4100 സ്ക്രീനുകളിലാണ് പ്രദർശനത്തിനെത്തിയത്. ദിവസേന 16,000 ഷോകൾ ചിത്രത്തിനുണ്ട്. കേരളത്തിലെ 631 സ്ക്രീനുകളിൽ 626ലും മരക്കാർ പ്രദർശിപ്പിക്കുന്നുണ്ട്.
Content Highlights : VA Shrikumar about Marakkar Arabikadalinte Simham Movie starring Mohanlal
Published: 02 Dec 2021, 09:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented