കഴിഞ്ഞദിവസമാണ് അപകടകരമായി വാഹനമോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ സിനിമാനിരൂപണം നടത്തുന്ന യുറ്റ്യൂബർ അശ്വന്ത് കോക്കിനെ പോലീസ് പിടികൂടിയത്.

മദ്യപിച്ച് വാഹനമോടിച്ച് വാഹനാപകടമുണ്ടാക്കിയതിന് യുറ്റ്യൂബർ അശ്വന്ത് കോക്ക് അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി നടന് അനീഷ് ഗോപാലിന്റെ ഭാര്യ വർണ അനീഷ്. അശ്വന്ത് കോക്ക് തന്റെ യുറ്റ്യൂബ് ചാനലിലൂടെ സിനിമാ റിവ്യൂ പറയുന്നത് മദ്യപിച്ചിട്ടാണെന്ന് അനീഷ് ഗോപാൽ മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് വർണയുടെ പ്രതികരണം.
"അശ്വന്ത് കോക്കിനോടാണ് പറയുന്നത്, റിവ്യൂ പറയുമ്പോൾ, നീ വെള്ളമടിച്ചിട്ടാണ് പറയുന്നത്. സത്യമല്ലേ? ഞാനവനെ ഫോൺചെയ്തു. അപ്പോൾ അവൻ എന്നോട് പറയുകയാണ് ഞാൻ രണ്ടെണ്ണം അടിച്ചിട്ട് ഒരോളത്തിൽ പറഞ്ഞുപോയതാണെന്ന്." എന്നാണ് അനീഷ് വീഡിയോ അഭിമുഖത്തിൽ പറഞ്ഞത്. 'ഇപ്പോ എങ്ങനെ ഇരിക്കണ്' എന്നായിരുന്നു ഈ വീഡിയോയ്ക്കൊപ്പം വർണ എഴുതിയത്.
ധ്യാൻ ശ്രീനിവാസൻ പ്രധാന കഥാപാത്രമായി എത്തിയ വിവാഹ് എന്ന സിനിമയുടെ റിവ്യൂ ചെയ്യുന്നതിനിടയിൽ അശ്വന്ത് കോക്ക് നടത്തിയ വ്യക്തിഹത്യ തന്റെ ഭാര്യയെയും കുട്ടികളെയും ബാധിച്ചു എന്ന് അനീഷ് ഗോപാൽ തുറന്നുപറഞ്ഞിരുന്നു. റിവ്യൂവിലെ അധിക്ഷേപങ്ങൾ നൽകിയ ആഘാതത്തിൽ നിന്ന് പുറത്തു കടക്കാൻ ഭാര്യ മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടിയെന്നും അനീഷ് പറഞ്ഞു. തുടർന്ന് അനീഷിന്റെ ഭാര്യ വർണയും ഈ സംഭവത്തിൽ അശ്വന്തിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ തുറന്നടിച്ചു. റിവ്യൂ എന്ന പേരിൽ ഈ യൂട്യൂബർ ലൈംഗിക അധിക്ഷേപങ്ങളാണ് നടത്തുന്നതെന്നായിരുന്നു വർണ പറഞ്ഞത്.
കഴിഞ്ഞദിവസമാണ് അപകടകരമായി വാഹനമോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ സിനിമാനിരൂപണം നടത്തുന്ന യുറ്റ്യൂബർ അശ്വന്ത് കോക്കിനെ പോലീസ് പിടികൂടിയത്. കോഴിക്കോട് നടക്കാവ് പോലീസാണ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച വൈകീട്ട് 7.30-ഓടെയാണ് സംഭവം. ഇയാൾ ഓടിച്ച ഥാർ എരഞ്ഞിപ്പാലം മിനി ബൈപ്പാസിൽവെച്ച് മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. ഒരു കാറിലും നാല് ബൈക്കിലും കെ.എസ്.ഇ.ബി. ട്രാൻസ്ഫോർമറിലുമാണ് ഇടിച്ചത്. അപകടം നടക്കുന്ന സമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു. അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ല.
സംഭവത്തിൽ വാഹനങ്ങളുടെ ഉടമകളും പ്രദേശവാസികളും ചേർന്ന് ഇയാളെ തടഞ്ഞുവെച്ചു. പിന്നീട് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. എന്നാൽ, പോലീസിനോടും ഇയാൾ തട്ടിക്കയറി. ഇയാളെ നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും വാഹനം പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
Content Highlights: Following movie reviewer Ashwant Kok's arrest in Kozhikode for driving under the influence and crashing his Thar into multiple vehicles, actor Aneesh Gopal's wife Varna shared an old interview clip criticizing Kok's reviewing habits and taunted his arrest online.
Published: 29 Sept 2026, 11:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented