
കേരള ദര്‍ശനവേദിയുടെ ആഭിമുഖ്യത്തില്‍ നടന് ശ്രീനിവാസന്റെ മുന്നില്‍ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ് കുമാര്‍ ഒരു പറ നെല്ല് അളന്നുകൊടുക്കുന്നു | Photo: Mathrubhumi
ഉദയംപേരൂർ: തരിശുപാടത്ത് നെൽകൃഷി നടത്തി കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന നടൻ ശ്രീനിവാസനു മുന്നിൽ ഒരു പറ നെല്ല് അളന്നുനൽകി ആദരം. കേരള ദർശനവേദിയുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച രാവിലെ ഉദയംപേരൂർ കണ്ടനാടുള്ള ശ്രീനിവാസന്റെ വീട്ടിലെത്തിയാണ് ഈ രീതിയിൽ അദ്ദേഹത്തെ ആദരിച്ചത്. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാർ ശ്രീനിവാസനെയും അദ്ദേഹത്തിന്റെ ഭാര്യ വിമല ശ്രീനിവാസനെയും പൊന്നാടയണിയിച്ചു.
കൃഷി നിലനിർത്തേണ്ടത് നാടിന്റെ ആവശ്യമാണെന്നും എല്ലാവരും നെൽകൃഷിയിലേക്കടക്കം ഇറങ്ങിവരണമെന്നും ശ്രീനിവാസൻ പറഞ്ഞു. വർഷങ്ങൾക്കുമുൻപ് ഗ്രാമപ്രദേശമായ കണ്ടനാട് താമസമാരംഭിച്ച ശേഷം ശ്രീനിവാസന്റെ നേതൃത്വത്തിൽ സമീപത്തെ തരിശു പാടശേഖരങ്ങളിൽ നെൽകൃഷി ആരംഭിച്ചിരുന്നു. നല്ല വിളവെടുപ്പു ലഭിച്ചതോടെ കർഷകരുടെ ഉൾപ്പെടെ വലിയ പിന്തുണയും ലഭിച്ചു.
അടുത്തിടെ അച്ഛന്റെ പാത പിന്തുടർന്ന് ശ്രീനിവാസന്റെ മകനും നടനുമായ ധ്യാൻ ശ്രീനിവാസനും നെൽകൃഷിക്കായി ഇറങ്ങിയിരുന്നു. കണ്ടനാടുള്ള വീടിനടുത്ത് 80 ഏക്കറോളം വരുന്ന പുന്നച്ചാലിൽ പാടശേഖരത്താണ് കഴിഞ്ഞ മാസം 30-ന് ധ്യാൻ ശ്രീനിവാസന്റെ നേതൃത്വത്തിൽ വിത മഹോത്സവം നടന്നത്.
ശ്രീനിവാസന്റെയും ധ്യാനിന്റെയും നടപടി നാടിന് പ്രോത്സാഹനമാണെന്ന് വേദി ചെയർമാൻ എ.പി. മത്തായി പറഞ്ഞു. വേദി സെക്രട്ടറി കുമ്പളം രവി, ട്രഷറർ ടോമി മാത്യു, ഉദയംപേരൂർ കൃഷി ഓഫീസർ വിദ്യാ സോമൻ, കണ്ടനാട് എംജിഎം സ്കൂൾ പ്രിൻസിപ്പൽ ഉമ വി., കർഷകൻ മനു ഫിലിപ്പ്, തിരുവാണിയൂർ വൈഎംസിഎ ജനറൽ സെക്രട്ടറി എൻ.കെ. മത്തായി, മൈക്കിൾ കടമ്പാട്ട് എന്നിവർ പങ്കെടുത്തു.
Content Highlights: Actor Sreenivasan recognized for his efforts in reviving barren lands for rice farming
Published: 22 Oct 2025, 07:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented