
അന്തരിച്ച കവിയും ഗാനരചയിതാവുമായ എസ്. രമേശൻ നായരെ അനുസ്മരിച്ച് ശ്രീകുമാരൻ തമ്പി. താനും രമേശൻ നായരും തമ്മിൽ രണ്ട് കവികൾ തമ്മിലുള്ള ബന്ധമായിരുന്നില്ല, രണ്ടു സഹോദരന്മാർ തമ്മിലുള്ള ബന്ധമായിരുന്നുവെന്ന് ശ്രീകുമാരൻ തമ്പി കുറിക്കുന്നു.
ശ്രീകുമാരൻ തമ്പി പങ്കുവച്ച കുറിപ്പ്
എന്നേക്കാൾ വലിയ കവി. ഞാനും രമേശനും തമ്മിലുള്ള ബന്ധം രണ്ടു കവികൾ തമ്മിലുള്ള ബന്ധമായിരുന്നില്ല ;രണ്ടു സഹോദരന്മാർ തമ്മിലുള്ള ബന്ധമായിരുന്നു. .ഫോണിൽ വിളിക്കുമ്പോൾ ഹാലോ എന്നല്ല "ചേട്ടാ." എന്ന വിളിയാണ് ആദ്യം കേൾക്കുക.
മലയാളകവിതയുടെ പാരമ്പര്യശക്തിയിലും സൗന്ദര്യത്തിലും ഊന്നി നിന്നുകൊണ്ട് പൂർവ്വസൂരികളെപ്പോലും പിന്നിലാക്കുന്ന ശൈലിയിൽ ഉദാത്ത കവിതകൾ രചിച്ച കവിയാണ് എസ്.രമേശൻ നായർ. "എന്നേക്കാൾ വലിയ കവിയാണ് നീ " എന്ന് ഞാൻ രമേശനോട് പറയുമായിരുന്നു. അനവധി വേദികളിൽ വെച്ച് ഞാൻ അത്പരസ്യപ്പെടുത്തിയിട്ടുമുണ്ട്.
രമേശന്റെ സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളും ഒരുപോലെ സൗന്ദര്യമാർന്നവയാണ്. അരനൂറ്റാണ്ടുകാലം നീണ്ടു നിന്ന അനസൂയവിശുദ്ധമായ ഒരു ബന്ധത്തിനാണ് ഈ മരണം തിരശ്ശീലയിട്ടത്. എങ്ങനെ ഞാൻ മറക്കും ആ ആലിംഗനത്തിലെ സ്നേഹോർജ്ജം.?
content highlights : Sreekumaran Thampi remembering S Rameshan nair
Published: 19 Jun 2021, 10:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented