തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി ശ്രീ രഞ്ജിനി വിവാഹിതയായി. പെരുമ്പാവൂര്‍ സ്വദേശിയായ രഞ്ജിത്ത് ആണ് വരന്‍.

To advertise here,

മൂക്കുത്തി, ദേവിക പ്ലസ്ടു ബയോളജി തുടങ്ങിയ ഹ്രസ്വചിത്രങ്ങളിലും ശ്രീ രഞ്ജിനി വേഷമിട്ടിട്ടുണ്ട്. പോരാട്ടം, അള്ള് രാമേന്ദ്രന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബിലഹരിയാണ് ശ്രീ രഞ്ജിനിയുടെ സഹോദരന്‍. അച്ഛന്‍ ഉണ്ണിരാജ് സംഗീതജ്ഞനാണ്, അമ്മ രമാ ദേവി അഭിനേത്രിയാണ്. 

അശ്വതി എന്ന അധ്യാപികയെയാണ് ശ്രീ രഞ്ജിനി ചിത്രത്തില്‍ അവതരിപ്പിച്ചത്. വിനീത് ശ്രീനിവാസന്‍ അവതരിപ്പിച്ച രവി പത്മനാഭനോട് പ്രണയമുള്ള അശ്വതി ടീച്ചര്‍  ചിത്രത്തിലുടനീളം പ്രേക്ഷകരെ ചിരിപ്പിച്ചിരുന്നു.

Content Highlights: sree renjini thaneer mathan dinangal, Mookuthi, Devika Plus 2 Biology Short Film Fame got Married, wedding Photos Video