മാവേലി മന്നൻ നാടുവാണിരുന്ന ഗതകാല സ്മരണകളിലേക്കു കൂട്ടികൊണ്ടു പോകുന്ന വീഡിയോ മ്യൂസിക്കൽ ആൽബം 'ശ്രാവണം പൊന്നോണം ' റിലീസായി.

To advertise here,

ഗായകൻ എം.ജി.ശ്രീകുമാർ ആലപിച്ചിരിക്കുന്ന വീഡിയോ മ്യൂസിക്കൽ ആൽബം,  പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണത്തെ വരവേൽക്കാൻ ഒരുങ്ങുന്ന മലയാള നാടിന്റെ ദൃശ്യഭംഗി മുഴുവനും ഒപ്പിയെടുക്കുന്നതോടൊപ്പം, സ്വദേശത്തും വിദേശത്തും ഉള്ള ഓരോ മലയാളിക്കും  അനിർവചനീയമായ സംഗീത വിസ്മയം ഒരുക്കുന്നുവെന്ന്‌ അണിയറ പ്രവർത്തകർ പറയുന്നു.

ജമിനി ഒഷിയാനയുടെ ബാനറിൽ ഓസ്ട്രേലിയൻ മലയാളി ഷിബു പോളാണ് വീഡിയോ ആല്‍ബം നിര്‍മിച്ചത്‌. ശ്രീകുമാർ എടപ്പോൺ രചനയും, സതീഷ് വിശ്വ സംഗീതസംവിധാനവും, രഞ്ജിത്ത് രാജൻ മിക്‌സിങ്ങും നിർവഹിച്ചിരിക്കുന്ന ആൽബം യൂട്യൂബിൽ ലഭ്യമാണ്.

വാർത്ത- എബി പൊയ്ക്കാട്ടിൽ