കേരളം രാജ്യത്തിന് സംഭാവന നൽകിയ ഒരു പിടി താരങ്ങൾക്ക് ട്രിബ്യൂട്ട് ഒരുക്കി 'കപ്പ്' സിനിമയുടെ അണിയറ പ്രവർത്തകർ. 'സ്പിരിറ്റ്‌ ഓഫ് കപ്പ്' എന്ന ടാഗ് ലൈനോടെ ഇറങ്ങിയ പാട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്. ഷാൻ റഹ്മാൻ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ആർസി ആണ്.

To advertise here,

നടൻ ആന്റണി വർഗീസിന്റെ സോഷ്യൽ മീഡിയ പേജിലുടെ പുറത്ത് വിട്ട ഗാനം ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരിക്കുകയാണ്.

ബേസിൽ ജോസഫ്, മാത്യു തോമസ് എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നമിത പ്രമോദ്, അനിഖ സുരേന്ദ്രൻ, റിയ ഷിബു എന്നിവരാണ് മറ്റ്  പ്രധാന വേഷങ്ങളിൽ എത്തുന്നത്.