തമിഴ് നടൻ സൂരി നായകനായി എത്തുന്ന പുതിയ ചിത്രം 'മണ്ടാടി'യുടെ ടീസർ പുറത്ത്. ടീസറിന്റെ മലയാളം പതിപ്പ് ആണ് ഇപ്പൊൾ പുറത്തുവന്നിരിക്കുന്നത്. തമിഴ് പതിപ്പ് നേരത്തെ തന്നെ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 10-നാണ്. ചിത്രം കേരളത്തിൽ വമ്പൻ റിലീസായി എത്തിക്കുന്നത് ഗോകുലം ഗോപാലന്റെ ശ്രീഗോകുലം മൂവീസ് ആണ്.

To advertise here,

'സെൽഫി'ക്ക് ശേഷം മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മണ്ടാടി'. ആർ.എസ്. ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ആക്ഷൻ- ഡ്രാമ മൂഡ് കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. ആക്ഷൻ, വൈകാരിക നിമിഷങ്ങൾ, ത്രസിപ്പിക്കുന്ന കടൽരംഗങ്ങൾ എന്നിവയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് ടീസർ കാണിച്ചു തരുന്നുണ്ട്. തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് മഹിമ നമ്പ്യാർ.

നേരത്തെ പുറത്തുവന്ന, ചിത്രത്തിലെ പ്രൊമോ ഗാനം മികച്ച പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. കടലോരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം, 100 കിലോമീറ്റർ ദൈർഘ്യമുള്ള തമിഴ്‌നാട് തീരപ്രദേശത്തു നടക്കുന്ന സവിശേഷമായ കായികയിനത്തെ കേന്ദ്രീകരിച്ചാണ് ഒരുക്കിയിരിക്കുന്നത്. ഈ മത്‌സരത്തിലെ മത്സ്യബന്ധന സംഘത്തിന്റെ നേതാവിന്റെ പേരായ 'മണ്ടാടി' എന്നതാണ് ചിത്രത്തിനും നൽകിയിരിക്കുന്നത്.

സൂരിയെ കൂടാതെ, പ്രശസ്ത നടൻ സത്യരാജും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്‌മണ്യം എന്നിവരും ചിത്രത്തിൽ നിർണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ദേശീയ പുരസ്‌കാര ജേതാവ് ജി.വി. പ്രകാശ് കുമാർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.

ബാനർ: ആർ.എസ്. ഇൻഫോടെയ്ൻമെന്റ്, രചന, സംവിധാനം: മതിമാരൻ പുകഴേന്തി, സംഗീത സംവിധായകൻ: ജി.വി. പ്രകാശ് കുമാർ, നിർമാതാവ്: എൽറെഡ് കുമാർ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: വെട്രിമാരൻ, സഹനിർമാതാവ്: വി മണികണ്ഠൻ, ഛായാഗ്രാഹകൻ: എസ്.ആർ. കതിർ, എഡിറ്റർ: പ്രദീപ് ഇ. രാഘവ്, പ്രൊഡക്ഷൻ ഡിസൈനർ: ഡി.ആർ.കെ. കിരൺ, സ്റ്റണ്ട് ഡയറക്ടർമാർ: പീറ്റർ ഹെയ്ൻ, ദിലീപ് സുബ്ബരായൻ, മഹേഷ് മാത്യു, സൗണ്ട് ഡിസൈൻ: പ്രതാപ്, വി.എഫ്.എക്‌സ്. ഹെഡ്: ആർ. ഹരിഹരസുതൻ, വരികൾ: പാ വിജയ്, ജയശ്രീ മതിമാരൻ, വഹീസൻ രസയ്യ, സഹ-രചയിതാവ്: അമീർ ജമാൽ ഖാൻ, അഡീഷണൽ തിരക്കഥ: ആർ. മോഹനവാസന്തൻ, തിരൾ ശങ്കർ, കോസ്റ്റ്യൂം ഡിസൈനർ: ദിനേശ് മനോഹരൻ, നൃത്തസംവിധായകൻ: അസർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജി. മഹേഷ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: എസ്.പി. ചൊക്കലിംഗം, സ്റ്റിൽസ്: ജി. ആനന്ദ് കുമാർ,ഡി.ഐ: ഇൻഫിനിറ്റി മീഡിയ, കളറിസ്റ്റ്: ശ്രീനാഥ് ബി, മേക്കപ്പ്: എൻ. ശക്തിവൽ, സ്‌പെഷ്യൽ മേക്കപ്പ്: റോണെക്‌സ് സേവ്യർ, വസ്ത്രാലങ്കാരം: നാഗു, പബ്ലിസിറ്റി ഡിസൈൻ: എസ്‌തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബുഷൻ പാർട്ണർ: ഡ്രീം ബിഗ് ഫിലിംസ്, പി.ആർ.ഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.