
ബേസിലും നസ്രിയയും ഒന്നിച്ചെത്തിയ 'സൂക്ഷ്മദര്‍ശിനി' മൂന്നാംവാരത്തിലും മികച്ച പ്രേക്ഷക പിന്തുണയോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്. എം.സി. സംവിധാനം ചെയ്ത ചിത്രം എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരും ഏറ്റെടുത്തതായാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍നിന്ന് കട്ട് ചെയ്‌തൊഴിവാക്കിയ ചില സീനുകളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് 'സൂക്ഷ്മദര്‍ശിനി'യിലെ സുലു, അസ്മ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഖില ഭാര്‍ഗവന്‍, പൂജ മോഹന്‍രാജ് എന്നിവര്‍.
''സിനിമയിലെ അയല്‍ക്കാരായ സ്ത്രീകളെല്ലാം ഉറ്റ സുഹൃത്തുക്കളാണ്. ഒരുമിച്ചിരുന്ന് പിഎസ്‌സി പഠിക്കാനായി പ്രിയേച്ചിയുടെ വീട്ടിലാണ് എല്ലാവരും വരുന്നത്. സുലു ബംബിള്‍ എന്ന ഡേറ്റിങ് ആപ്പിലാണ് മിക്കവാറും സമയം ചിലവഴിക്കുന്നത്. വെറുതെ സ്വെയ്പ്പ് ചെയ്താണ് സമയം കളയുന്നത്. അസ്മയാകട്ടെ ആമസോണില്‍ നിന്നും സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നത് പ്രിയയുടെ അഡ്രസിലാണ്. വീട്ടിലേക്ക് അയച്ചാല്‍ ഭര്‍ത്താവിന്റെ അമ്മ പ്രശ്നമുണ്ടാക്കുമെന്ന് കരുതിയാണ് ഇത് ചെയ്യുന്നത്. അസ്മയ്ക്ക് പിഎസ്സിയോട് വലിയ താല്‍പര്യമില്ലെങ്കിലും എല്ലാവരും പോകുന്നതുകൊണ്ട് അവരും പോകുന്നു എന്ന നിലയിലാണ്'', ഇത്തരത്തില്‍ നസ്രിയ അവതരിപ്പിച്ച പ്രിയദര്‍ശിനിയും അയല്‍ക്കാരായ മറ്റ് സ്ത്രീകളും എങ്ങനെ സുഹൃത്തുക്കളായി എന്നതിനെ കുറിച്ച് പറയുന്ന ഭാഗങ്ങള്‍ ഷൂട്ട് ചെയ്തുവെച്ചിരുന്നുവെങ്കിലും ഈ ഭാഗങ്ങള്‍ സിനിമയില്‍ ഉപയോഗിച്ചില്ല എന്നും ഇവര്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ബേസിലും നസ്രിയയും ഉള്‍പ്പെടെ ഏവരും പ്രകടനങ്ങള്‍കൊണ്ട് ഞെട്ടിച്ച ചിത്രമാണ് സൂക്ഷ്മദര്‍ശിനിയെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഹാപ്പി ഹവേര്‍സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റേയും, എവിഎ പ്രൊഡക്ഷന്‍സിന്റെയും ബാനറുകളില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, എ.വി. അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ലിബിന്‍, അതുല്‍ എന്നിവരുടേതാണ് തിരക്കഥ. ക്രിസ്റ്റോ സേവ്യറാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ഇംതിയാസ് കദീര്‍, സനു താഹിര്‍, ഛായാഗ്രഹണം: ശരണ്‍ വേലായുധന്‍, ചിത്രസംയോജനം: ചമന്‍ ചാക്കോ, ഗാനരചന: മു.രി, വിനായക് ശശികുമാര്‍, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: വിനോദ് രവീന്ദ്രന്‍, മേക്കപ്പ്: ആര്‍.ജി. വയനാടന്‍, വസ്ത്രാലങ്കാരം: മഷര്‍ ഹംസ, സ്റ്റില്‍സ്: രോഹിത് കൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രതീഷ് മാവേലിക്കര, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: നസീര്‍ കാരന്തൂര്‍, പോസ്റ്റര്‍ ഡിസൈന്‍: സര്‍ക്കാസനം, യെല്ലോ ടൂത്ത്‌സ്, ചീഫ് അസോസിയേറ്റ്: രോഹിത് ചന്ദ്രശേഖര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ഷൗക്കത്ത് കല്ലൂസ്, സംഘട്ടനം: പി.സി. സ്റ്റണ്ട്‌സ്, വിഎഫ്എക്‌സ്: ബ്ലാക്ക് മരിയ, കളറിസ്റ്റ്: ശ്രീക് വാര്യര്‍, വിതരണം: ഭാവന റിലീസ്, പ്രൊമോ സ്റ്റില്‍സ്: വിഷ്ണു തണ്ടാശ്ശേരി, പിആര്‍ഒ: ആതിര ദില്‍ജിത്ത്.
Content Highlights: Sookshmadarshini movie edited scenes
Published: 08 Dec 2024, 07:04 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented