2018-ൽ നാലാം സ്റ്റേജ് മെറ്റാസ്റ്റാറ്റിക് കാൻസർ ആണെന്ന് സ്ഥിരീകരിച്ചതിന് ശേഷം, രോഗത്തെ പോരാട് തോൽപ്പിച്ച നടിയാണ് സൊനാലി ബിന്ദ്രെ. കാൻസറിനെ അതിജീവിച്ചശേഷം പ്രത്യാശ നൽകുന്നതും ലഘുവായതുമായ കഥാപാത്രങ്ങളെയാണ് താൻ തിരഞ്ഞതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അവർ. എന്നാൽ രാഖ് എന്ന പരമ്പര എല്ലാം മാറ്റിമറിച്ചെന്നും സൊനാലി ബിന്ദ്രെ വ്യക്തമാക്കി.

To advertise here,

പ്രത്യാശ നൽകുന്നതും ലഘുവായതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് താൻ ആഗ്രഹിച്ചതെന്നും അത് തനിക്ക് സന്തോഷം നൽകുമെന്നും സൊനാലി സമ്മതിച്ചു. "എല്ലാത്തിലൂടേയും എന്നെ സന്തോഷിപ്പിക്കുന്ന, പ്രത്യാശ നൽകുന്ന ലഘുവായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ഞാൻ ശരിക്കും ആഗ്രഹിച്ചത്. അങ്ങനെ തിരിച്ചുവരുമ്പോൾ ഉന്മേഷവതിയായിരിക്കുമെന്നും ഞാൻ കരുതി. അത്രയധികം ഇരുണ്ട കാലഘട്ടത്തിലൂടെ ഞാൻ കടന്നുപോയതിനാൽ സന്തോഷം തരുന്ന ജോലികൾ എനിക്ക് വേണമായിരുന്നു," അവർ പറഞ്ഞു.

'രാഖ്' താൻ തിരയുകയായിരുന്ന ഒരു പ്രോജക്റ്റ് ആയിരുന്നില്ലെന്നും അതിൽ അഭിനയിക്കാൻ തനിക്ക് താല്പര്യമുണ്ടായിരുന്നില്ലെന്നും അവർ സമ്മതിച്ചു. എന്നാൽ അതിന്റെ തിരക്കഥ വായിച്ചതിന് ശേഷവും അതിലെ വിഷയത്തിന്റെ ആകർഷകത്വം മനസ്സിലാക്കിയതിന് ശേഷവുമാണ് ഈ പരമ്പരയിൽ അഭിനയിക്കാൻ സമ്മതിച്ചതെന്ന് അവർ തുറന്നുപറഞ്ഞു.

എങ്കിലും, ഈ പരമ്പരയിൽ തന്റെ സ്ക്രീൻ സമയം പരിമിതമായിരുന്നതിൽ സൊനാലി അതൃപ്തി പ്രകടിപ്പിച്ചു. "ഈ പരമ്പരയിൽ എന്നെ കൂടുതൽ കാണാൻ ഞാൻ ആഗ്രഹിച്ചു. എന്നാൽ ഈ അവസരം സ്വീകരിച്ചതിൽ ഞാൻ സന്തുഷ്ടയാണ്, കാരണം ഇത് അസാധാരണമായ ഒരു നല്ല അനുഭവം ആയിരുന്നു. 90-കളിൽ മികച്ച താരമായിരുന്നിട്ടും അന്ന് ലഭിക്കാത്ത തരത്തിലുള്ള വേഷങ്ങളാണ് ഇപ്പോൾ ലഭിക്കുന്നത്. നിലവിൽ "നല്ല അവസ്ഥയിലാണ്," അവർ കൂട്ടിച്ചേർത്തു.

1978-ലെ കുപ്രസിദ്ധമായ രംഗ-ബില്ല കേസിനെ ആസ്പദമാക്കി നിർമിച്ച സീരീസാണ് രാഖ്. മക്കളെ നഷ്ടപ്പെട്ട ഒരു അമ്മയുടെ വേഷമാണ് ഈ പരമ്പരിയിൽ അവർ കൈകാര്യം ചെയ്യുന്നത്.

2018-ൽ നാലാം ഘട്ട മെറ്റാസ്റ്റാറ്റിക് അർബുദം (stage four metastatic cancer) ബാധിച്ചുവെന്ന വാർത്ത സൊനാലി ബിന്ദ്രെ തന്നെയാണ് ലോകത്തെ അറിയിച്ചത്. കഠിനമായ പോരാട്ടത്തിനൊടുവിൽ അർബുദത്തെ അതിജീവിച്ച അവർ ആത്മവിശ്വാസത്തിന്റെ പ്രതീകമായി മാറി. രോഗമുക്തിക്ക് ശേഷം 2022-ൽ 'ദി ബ്രോക്കൺ ന്യൂസ്' (The Broken News) എന്ന വെബ് സീരീസിലൂടെയാണ് അവർ അഭിനയരംഗത്തേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയത്.