വീട്ടിലെത്തിയ കുഞ്ഞു അതിഥിയെ ആരാധകർക്ക് പരിചയപ്പെടുത്തി നടി പ്രവീണ. മൂർഖൻ‌ പാമ്പിന്റെ കുഞ്ഞാണ് പ്രവീണയുടെ വീട്ടിലെത്തിയത്. പാമ്പിൻ കുഞ്ഞിനെ കയ്യിലെടുത്തു നിൽക്കുന്ന ചിത്രങ്ങളും വീഡിയോയും പ്രവീണ തന്റെ യുട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടു.

To advertise here,

കോഴിക്കൂടിന് അരികിലായാണ് നടി പാമ്പിനെ കണ്ടത്. കല്ലിനടിയിൽ  പതുങ്ങി ഇരിക്കുകയായിരുന്നുവെന്ന് പ്രവീണ പറയുന്നു. പൂജപ്പുര സ്നേക്ക് പാർക്കിൽ  വിവരമറിയിക്കുകയും പാമ്പിനെപ്പിടിക്കാൻ അവിടെ നിന്ന് സജി എന്ന ജീവനക്കാരൻ വരികയും ചെയ്തു. പിടികൂടിയ ശേഷം സജി പാമ്പിനെ പ്രവീണയുടെ കയ്യിൽ ഏൽപ്പിച്ചു. 

പാമ്പിനെ പൊതുവേ എല്ലാവർക്കും ഭയമാണ് തുടക്കത്തിൽ പ്രവീണയ്ക്കും അങ്ങനെയായിരുന്നു. എന്നാൽ സജി  ആത്മവിശ്വാസം നൽകിയതോടെ പാമ്പിനെ പ്രവീണ കയ്യിലെടുത്തു.  സാധാരണ പാമ്പിനെ കണ്ടാൽ ആളുകൾ ഭയത്തോടു കൂടി ഉപദ്രവിക്കാറാണ് പതിവെന്നും ആ സമീപനം മാറ്റണമെന്നും പ്രവീണ പറഞ്ഞു.

പാമ്പിനെ കയ്യിലെടുത്ത വീഡിയോ തന്റെ ഫെയ്സ്ബുക്ക് പേജിലും പ്രവീണ പോസ്റ്റ് ചെയ്തിരുന്നു. ഒട്ടനവധിയാളുകളാണ് പ്രവീണയെ അഭിനന്ദിച്ച് രം​ഗത്തെത്തിയത്. 

Content Highlights:  snake at home Actor Praveena shares a video, Indian Cobra