അമരന് റിലീസാകുന്നതിന്റെ ആറ് മാസം മുമ്പ് തന്നെ തനിക്ക് കൃത്യമായി പ്രതിഫലം വന്നെന്നും തമിഴ് സിനിമാ മേഖലയില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന കാര്യമാണ് അതെന്നും നടന് ശിവകാര്ത്തികേയന്. അമരന്റെ 100-ാം ദിന ആഘോഷത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിലായിരുന്നു ശിവകാര്‍ത്തികേയന്റെ പ്രതികരണം.
പലപ്പോഴും പല സിനിമകളിലും അഭിനേതാക്കള്‍ക്ക് പ്രതിഫലം നല്‍കാതിരിക്കുകയും അതില്‍നിന്ന് പകുതി തട്ടിയെടുക്കാന്‍ ഇന്‍ഡസ്ട്രിയില്‍ രണ്ട്, മൂന്ന് ഗ്രൂപ്പുകള്‍ വരേയുണ്ടെന്നും ശിവകാര്‍ത്തികയേന്‍ പറഞ്ഞു.
'അമരനില്‍ എനിക്ക് കൃത്യമായി പ്രതിഫലം തന്നു. അത് നമ്മുടെ സിനിമാ മേഖലയില്‍ അപൂര്‍വമായി നടക്കുന്ന കാര്യമാണ്. പ്രതിഫലം കൊടുക്കാതെ ഇരിക്കുന്നത് മാത്രമല്ല, പ്രതിഫലത്തില്‍നിന്ന് പകുതി തട്ടിയെടുത്ത് കൊണ്ടുപോകുന്ന ഗ്രൂപ്പുകള്‍ വരെ പ്രവര്‍ത്തിക്കുന്നുണ്ട്. റിലീസിന്റെ തലേദിവസം രാത്രി വരെ പ്രതിഫലത്തിനായി കാത്തിരുന്നിട്ടുണ്ട്. എനിക്ക് ഇതെല്ലാം പുതിയൊരു അനുഭവമായിരുന്നു. അമരന്റെ റിലീസിന് ആറ് മാസം മുമ്പ് തന്നെ രാജ്കമല് ഫിലിംസ് എനിക്ക് പ്രതിഫലം മുഴുവന്‍ തന്നു. അഭിനേതാക്കളെ ബഹുമാനിക്കുന്ന തരത്തില്‍ ഒരു കമ്പനി നടത്തുന്നത് ചെറിയ കാര്യമല്ല.'' ശിവകാര്ത്തികേയന് വ്യക്തമാക്കി.
നടന് കമല്‍ഹാസനാണ് അമരന്റെ നിര്‍മാതാവ്. ശിവകാര്‍ത്തികേയനെ കുറിച്ച് ചടങ്ങില്‍ കമല്‍ഹാസനും സംസാരിച്ചു. സ്വന്തമായി വീട് നിര്‍മിച്ചശേഷം സിനിമയിലാണ് ശിവകാര്ത്തിയേകന് പണം നിക്ഷേപിച്ചതെന്നും അത് അദ്ദേഹത്തിന്റെ അര്‍പ്പണബോധമാണെന്നും കമല്ഹാസന് വ്യക്തമാക്കി.
Content Highlights: sivakarthikeyan discuss salary challenges at amaran event
Published: 16 Feb 2025, 11:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented